കാസര്‍കോട്: നാടിന്റെ വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നത് ഭരിക്കുന്ന സര്‍ക്കാരുകളുടെ ഉദാത്തമായ കടമയും ഉത്തരവാദിത്തവുമാണെന്നും എം.പി പറഞ്ഞു. ആസാദി ക അമൃത് മഹോത്സവിന്റെ ഭാഗമായി ബിജിലി മഹോത്സവ് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. ഗവണ്‍മെന്റുകളുടെ ഉത്തരവാദിത്ത നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ക്ക്് ഗവണ്‍മെന്റുകള്‍ നല്‍കുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തുന്നുണ്ടോ എന്നറിയാനും അവരിലേക്ക് എത്തിക്കാനും അവര്‍ക്ക് അതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ഇത്തരം മഹോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ഗവണ്‍മെന്റുകള്‍ മാറി വരും. എന്നാല്‍ ഏതു ഗവണ്‍മെന്റ് ഭരിച്ചാലും വികസന പദ്ധതി തുടര്‍ന്നു കൊണ്ടിരിക്കും. വികസനത്തില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഭാരതം സാമ്പത്തിക സ്വാതന്ത്യം കൈവരിക്കണമെങ്കില്‍ നാഗരിക ജനങ്ങളുടെ ജീവിതനിലവാരത്തോടൊപ്പം ഗ്രാമീണ ജനതയുടെ ജീവിത നിലവാരവും ഉയര്‍ത്തിക്കൊണ്ട് വരാന്‍ സാധിക്കണം. മഹാത്മാഗാന്ധിയുടെ ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന ആപ്തവാക്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യയുടെ ഗ്രാമങ്ങള്‍ മുഴുവന്‍ വൈദ്യുതികരിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് സാധിച്ചിട്ടുള്ളത്. മാത്രമല്ല ഗ്രാമീണ ജനതയുടെ വീടുകളില്‍ വൈദ്യുതി എത്തിക്കാനും നമ്മുടെ സര്‍ക്കാരുകള്‍ക്ക് സാധിച്ചു. ഇന്ന് നാമോരുത്തരും വൈദ്യുതി ഉപഭോക്താക്കള്‍ മാത്രമല്ല മറിച്ച് ഉപയോഗിക്കുന്ന വൈദ്യുതിക്കുശേഷം ബാക്കി വൈദ്യുതി സോളാറായും മറ്റും വില്‍ക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് വന്നിരിക്കുന്നു. ഇത് ഒരു തുടര്‍ച്ചയാണ്. ഈ തുടര്‍ച്ച ഇന്ത്യ എന്ന രാജ്യം നിലനില്‍ക്കുന്നത് വരെ തുടരണം. ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്ത്യയെ മാറ്റിയെടുക്കണം. അത് കാലാകാലങ്ങളില്‍ ഭരിക്കുന്ന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വതന്ത്ര വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @2047 വൈദ്യുതി മഹോത്സം നടന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും, പൊതുജന പങ്കാളിത്തം കൂടുതലായി ഉറപ്പുവരുത്തുന്നതിനാണ് പരിപാടി നടത്തുന്നത്.
എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. എകെഎം അഷ്റഫ് എംഎല്‍എ, സിഎച്ച് കുഞ്ഞമ്പു എംഎല്‍എ, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ജില്ലാ നോഡല്‍ ഓഫിസര്‍ കെ ബിപിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സ്വാഗതവും കെഎസ്ഇബി കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ ടി പി ഹൈദരാലി നന്ദിയും പറഞ്ഞു.
സമ്പൂര്‍ണ ഗാര്‍ഹിക വൈദ്യുതീകരണം, ഗ്രാമീണ വൈദ്യുതീകരണം, വൈദ്യുതി വിതരണ സംവിധാന ശാക്തീകരണം, വൈദ്യുതീകരണ ഗുണഭോക്താക്കളുടെ സാക്ഷ്യം, വൈദ്യുത സ്ഥാപിത ശേഷി വികസനം, ഒരു രാഷ്ട്രം ഒരു ഗ്രിഡ്, പുനരുപയോഗ ഊര്‍ജം, ഉപഭോക്ത അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വീഡിയോ പ്രദര്‍ശനം നടന്നു. ഗുണഭോക്താക്കളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കലും യക്ഷഗാനാവതരണവും വിവിധ കലാപരിപാടികളും അരങ്ങേറി.