പഴയ ഒരു രൂപാ നാണയമുണ്ടോ എടുക്കാന്‍.. എങ്കില്‍ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ നിങ്ങള്‍ക്ക്; ലക്ഷങ്ങള്‍ നഷ്ടപ്പെടാതിരിക്കണമെങ്കില്‍ സൂക്ഷിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: പഴയ ഒരു രൂപാ നാണയം ഉണ്ടോ, എങ്കില്‍ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശത്തില്‍ വഞ്ചിതരാകരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളും സന്ദേശങ്ങളും കണ്ട് ആളുകള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. വ്യാജ സന്ദേശങ്ങളാണ് ഇത്തരത്തില്‍ വരുന്നതെന്നും പണം നഷ്ടപ്പെടാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബെംഗളൂരു സ്വദേശിനി ഇത്തരത്തില്‍ തട്ടിപ്പിനിരയായി ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരു രൂപയുണ്ടോ എടുക്കാന്‍ […]

തിരുവനന്തപുരം: പഴയ ഒരു രൂപാ നാണയം ഉണ്ടോ, എങ്കില്‍ ആയിരങ്ങള്‍ സമ്പാദിക്കാം എന്ന സന്ദേശത്തില്‍ വഞ്ചിതരാകരുതെന്ന് കേരള പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള വാര്‍ത്തകളും സന്ദേശങ്ങളും കണ്ട് ആളുകള്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്. വ്യാജ സന്ദേശങ്ങളാണ് ഇത്തരത്തില്‍ വരുന്നതെന്നും പണം നഷ്ടപ്പെടാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബെംഗളൂരു സ്വദേശിനി ഇത്തരത്തില്‍ തട്ടിപ്പിനിരയായി ഒരു ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.

പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഒരു രൂപയുണ്ടോ എടുക്കാന്‍
ആയിരങ്ങള്‍ സമ്പാദിക്കാം...
ഈ പരസ്യത്തില്‍ വഞ്ചിതരാകരുത്

പഴയ നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ലക്ഷങ്ങള്‍ വില ലഭിക്കുന്നു എന്ന രീതിയില്‍ ഓണ്‍ലൈനില്‍ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. നിലവിലുള്ളതും നിരോധിച്ചതുമായ നോട്ടുകള്‍ക്കാണ് മോഹവില വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ വന്‍ തട്ടിപ്പാണ് അരങ്ങേറുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഓണ്‍ലൈനില്‍ പഴയ ഒരു രൂപ വില്‍പ്പനയ്ക്ക് വെച്ച ബാംഗ്ലൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. ഓണ്‍ലൈനിലെ പരസ്യം കണ്ട് തന്റെ കൈയ്യിലുള്ള 1947 ലെ നാണയം വില്‍പ്പനയ്ക്ക് വച്ചപ്പോള്‍ 10 ലക്ഷം രൂപയാണ് അതിന് വില നിശ്ചയിച്ചത്. തുടര്‍ന്ന് ഇവരെ തേടി ഒരു കോടി രൂപ നല്‍കാം നാണയം വില്‍ക്കുന്നോ എന്ന് ചോദിച്ച് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു. ആ ഓഫര്‍ വിശ്വസിച്ച വീട്ടമ്മ ഡീല്‍ ഉറപ്പിക്കുകയും തന്റെ വിവരങ്ങളും ബാങ്ക് അക്കൌണ്ട് വിവരങ്ങളും നല്‍കുകയും ചെയ്തു. അതേ സമയം ഒരു കോടി രൂപ കൈമാറ്റം ചെയ്യണമെങ്കില്‍, ആദായ നികുതിയായി ഒരു ലക്ഷത്തിലേറെ രൂപ അടയ്‌ക്കേണ്ടിവരുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു. അത് വിശ്വസിച്ചു പല തവണയായി ഒരു ലക്ഷത്തിലേറെ രൂപ കൈമാറി. എന്നാല്‍ പണം കൈമാറിയിട്ടും മറുഭാഗത്ത് നിന്നും പ്രതികരണമില്ലാത്തപ്പോഴാണ് പണം തട്ടാനുള്ള കെണിയായിരുന്നെന്ന് അവര്‍ മനസിലാക്കിയത്.

പഴയ നാണയങ്ങള്‍ക്ക് വന്‍ വില പ്രഖ്യാപിച്ചുള്ള പ്രചാരണം വസ്തുതാ വിരുദ്ധമാണെന്ന് നാണയ, സ്റ്റാമ്പ് ശേഖരണ രംഗത്തെ വിവിധ സൊസൈറ്റികളും ക്ലബ്ബുകളും കൂട്ടായ്മകളും വ്യക്തമാക്കുന്നു. ചില വെബ്‌സൈറ്റുകള്‍ അവരുടെ പക്കലുള്ള ചില നാണയങ്ങള്‍ക്കും നോട്ടുകള്‍ക്കും ഇത്ര വിലയുണ്ട് എന്നു പ്രഖ്യാപിക്കാറുണ്ട്. ചില അപൂര്‍വ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്നവര്‍ മോഹവില നല്‍കി അതു സ്വന്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഉപയോഗത്തിലില്ലെങ്കിലും പലരുടേയും കൈവശം ഉണ്ടാവാന്‍ സാധ്യതയുള്ള ചില നാണയങ്ങളും നോട്ടുകളും കാണിച്ച് മോഹവില നല്‍കുമെന്നു പ്രചരിപ്പിക്കുന്നതു തട്ടിപ്പുകാരാണെന്ന് കേരള ന്യൂമിസ്മാറ്റിക് സൊസൈറ്റി അംഗമായ ലീജു ചിറയത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.

പ്രമുഖ മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ആധികാരികമെന്ന നിലയില്‍ നല്‍കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടവരുത്തുമെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതു മൂലം നിരവധി പേര്‍ തട്ടിപ്പുകാരുടെ ഇരകളാവുന്നതായി പോലീസ് പറയുന്നു.

Related Articles
Next Story
Share it