ദേവിയുടെ വേഷം കെട്ടിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം; പോലീസ് എത്തി വിവാഹം തടഞ്ഞു
പൂനെ: ആചാരത്തിന്റെ പേരില്‍ ദേവിയുടെ വേഷം കെട്ടിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മഹാരാഷ്ട്രയിലെ പൂനെയിലാണ് വിചിത്ര സംഭവം. പൂനെയിലെ ഗുണവതി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജന്‍മാല്‍ എന്ന ആചാരത്തിന്റെ പേരില്‍ 11 കാരനെ ആരാധിക്കുന്ന ദേവിക്കു വിവാഹം കഴിച്ചു നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി ഇടപെട്ട് സംഭവം തടയുകയായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവാഹം നിര്‍ത്തിവെച്ചു. നാട്ടിലെ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നാണ് […]

പൂനെ: ആചാരത്തിന്റെ പേരില്‍ ദേവിയുടെ വേഷം കെട്ടിയ സ്ത്രീക്ക് 11കാരനെ വിവാഹം കഴിപ്പിക്കാന്‍ ശ്രമം. മഹാരാഷ്ട്രയിലെ പൂനെയിലാണ് വിചിത്ര സംഭവം. പൂനെയിലെ ഗുണവതി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജന്‍മാല്‍ എന്ന ആചാരത്തിന്റെ പേരില്‍ 11 കാരനെ ആരാധിക്കുന്ന ദേവിക്കു വിവാഹം കഴിച്ചു നല്‍കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി ഇടപെട്ട് സംഭവം തടയുകയായിരുന്നു. ഇവര്‍ പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവാഹം നിര്‍ത്തിവെച്ചു. നാട്ടിലെ ഗുരുജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഗുരുജിയോടു ചോദിച്ചപ്പോള്‍ കൈമലര്‍ത്തുകയായിരുന്നു.
വിവാഹം നടത്തില്ലെന്നു പോലീസിനോട് വീട്ടുകാര്‍ സമ്മതിച്ചു. വിവാഹത്തിനായി മാറ്റിവെച്ച പണം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ചിലവാക്കുമെന്ന് വീട്ടുകാര്‍ ഉറപ്പുനല്‍കുകയും ചെയ്തു.