മഞ്ചേശ്വരം: മഞ്ചേശ്വരത്തിനടുത്ത ബോള്ളാര്‍ പുഴയില്‍ നിന്നുള്ള അനധികൃത മണല്‍ക്കടത്ത് കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് പൊലീസ് റെയ്ഡ് നടത്തിയത്. 3 മണല്‍ ലോറികള്‍ പൊലീസ് പിടികൂടി. ലോറിയില്‍ കയറ്റാനായി വെച്ചിരുന്ന 5 ലോഡ് മണല്‍ പിടിച്ചെടുക്കുകയും മണല്‍ വാരലില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെയും നിര്‍ദേശം നല്‍കിയവര്‍ക്കെതിരെയും മണല്‍ വാരലിനു റോഡ് സൗകര്യം ചെയ്തു കൊടുത്തവര്‍ക്കെതിരെയും കേസെടുത്തു. ലോറി ഡ്രൈവര്‍മാരായ ഷെരിഫ് പൈവളിഗെ, മുഹമ്മദ് റാഫി ബായിക്കട്ടെ, അബൂബക്കര്‍ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്യുകയും നടത്തിപ്പുകാരായ ഖാലിദ്, ഇബ്രാഹിം എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന് നായരെ കൂടാതെ മഞ്ചേശ്വരം എസ്.ഐ രജിത്, ഡി.വൈ.എസ്.പിയുടെ സ്ക്വാഡ് അംഗങ്ങളായ ഓസ്റ്റിന്‍ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്ത്, രഞ്ജിത്ത്, ആരിഫ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.