രാഷ്ട്രീയസംഘര്‍ഷമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളടക്കം 17 പേരെ പൊലീസ് സ്പെഷല്‍ സ്‌ക്വാഡ് കുടുക്കി; പ്രതികളെ പിടികൂടിയത് ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന്

കാഞ്ഞങ്ങാട്: രാഷ്ട്രീയസംഘര്‍ഷമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളടക്കം 17 പെരെ പൊലീസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഏഴ് പിടികിട്ടാപുള്ളികളെയും 10 വാറണ്ട് പ്രതികളെയും അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പിടികിട്ടാപ്പുള്ളികളെയും വാറണ്ട് പ്രതികളെയും കുടുക്കിയത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ പ്രതികളായ പടന്ന വട്ടത്തൂരിലെ വി.എസ് അബ്ദുല്‍ ഷുക്കൂര്‍, മടക്കരയിലെ അബ്ദുല്‍ ബഷീര്‍, വലിയപറമ്പയിലെ കെ.എ […]

കാഞ്ഞങ്ങാട്: രാഷ്ട്രീയസംഘര്‍ഷമടക്കം നിരവധി കേസുകളിലെ പിടികിട്ടാപ്പുള്ളികളടക്കം 17 പെരെ പൊലീസ് സ്പെഷല്‍ സ്‌ക്വാഡ് പിടികൂടി. ഹൊസ്ദുര്‍ഗ്, ബേക്കല്‍, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്നാണ് ഏഴ് പിടികിട്ടാപുള്ളികളെയും 10 വാറണ്ട് പ്രതികളെയും അറസ്റ്റുചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് പിടികിട്ടാപ്പുള്ളികളെയും വാറണ്ട് പ്രതികളെയും കുടുക്കിയത്. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ കേസുകളില്‍ പ്രതികളായ പടന്ന വട്ടത്തൂരിലെ വി.എസ് അബ്ദുല്‍ ഷുക്കൂര്‍, മടക്കരയിലെ അബ്ദുല്‍ ബഷീര്‍, വലിയപറമ്പയിലെ കെ.എ ഫൈസല്‍, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ടത്തോട്ടെ ഹാരിസ്, ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കീഴൂര്‍ സ്വദേശികളായ കലന്തര്‍ ശാഫി, അലി, ഉദുമ അരമങ്ങാനത്തെ ചന്ദ്രന്‍, മാങ്ങാട്ടെ ജയേഷ് എന്നിവരെയാണ് പിടികൂടിയത്. രാഷ്ട്രീയസംഘര്‍ഷം, മയക്കുമരുന്ന്, അടിപിടി, ചെക്ക് കേസുകളില്‍ പ്രതികളായ ഇവരെ വര്‍ഷങ്ങളായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് പുറമെ പത്തോളം വാറണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഞ്ഞങ്ങാട് സബ്ഡിവിഷന്‍ പരിധിയില്‍ കോടതികളില്‍ ഹാജരാകാത്ത വാറണ്ട് പ്രതികള്‍ക്കെതിരെ കര്‍ശന നടപടികൈക്കൊള്ളുമെന്നും ഒളിവില്‍ കഴിയുന്ന മുഴുവന്‍ വാറണ്ട് പ്രതികളെയും അറസ്റ്റുചെയ്യുമെന്നും ഡി.വൈ.എസ്.പി അറിയിച്ചു.
ബേക്കല്‍ സി.ഐ എ. അനില്‍കുമാര്‍, ഹോസ്ദുര്‍ഗ് സി. ഐ അനൂപ്കുമാര്‍, ചന്തേര സി.ഐ പി. നാരായണന്‍, എസ്.ഐമാരായ പി. അജിത്ത്കുമാര്‍, കെ.പി സതീഷ്‌കുമാര്‍, പി.കെ വിനോദ്കുമാര്‍, മെല്‍ബിന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടന്നത്.

Related Articles
Next Story
Share it