തൂത്തുക്കുടിയില്‍ ഹോട്ടലിലെ തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട എസ്‌ഐയെ ബൈക്കില്‍ സഞ്ചരിക്കവെ ലോറിയിടിച്ച് കൊലപ്പെടുത്തി; കോണ്‍സ്റ്റബിളിന് ഗുരുതരം

ചെന്നൈ: തൂത്തുക്കുടിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌ഐയെ ലോറിയിടിച്ച് കൊലപ്പെടുത്തി. പിറകിലിരുന്ന കോണ്‍സ്റ്റബിളിനെ ഗരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യ്‌ക്കൊപ്പം നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്‌ഐ ബാലുവാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പട്രോളിംഗിനിടെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ ഇടപെടുകയായിരുന്നു. തര്‍ക്കം പരിഹരിച്ചശേഷം പട്രോളിംഗ് തുടരാന്‍ ശ്രമിക്കവെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ എന്നയാള്‍ മദ്യലഹരിയില്‍ പൊലീസുകാരോട് തട്ടിക്കയറിയിരുന്നു. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാര്‍ […]

ചെന്നൈ: തൂത്തുക്കുടിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന എസ്‌ഐയെ ലോറിയിടിച്ച് കൊലപ്പെടുത്തി. പിറകിലിരുന്ന കോണ്‍സ്റ്റബിളിനെ ഗരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍സ്റ്റബിള്‍ പൊന്‍സുബ്ബയ്യ്‌ക്കൊപ്പം നൈറ്റ് പട്രോളിംഗിനിറങ്ങിയ എസ്‌ഐ ബാലുവാണ് കൊല്ലപ്പെട്ടത്. തൂത്തുക്കുടി കെര്‍ക്കെ ജങ്ഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

പട്രോളിംഗിനിടെ കെര്‍ക്കെ ജങ്ഷനിലെ ഒരു ഹോട്ടലില്‍ തര്‍ക്കം നടക്കുന്നത് ശ്രദ്ധയില്‍ പെട്ട പോലീസുകാര്‍ ഇടപെടുകയായിരുന്നു. തര്‍ക്കം പരിഹരിച്ചശേഷം പട്രോളിംഗ് തുടരാന്‍ ശ്രമിക്കവെ പ്രശ്നത്തില്‍ ഉള്‍പ്പെട്ടിരുന്ന മുരുകവേല്‍ എന്നയാള്‍ മദ്യലഹരിയില്‍ പൊലീസുകാരോട് തട്ടിക്കയറിയിരുന്നു. ഇയാളെ പിന്തിരിപ്പിച്ചയച്ച ശേഷം പൊലീസുകാര്‍ ഇരുചക്രവാഹനത്തില്‍ യാത്ര തുടരുമ്പോഴായിരുന്നു പിന്നാലെ തന്റെ ലോറിയിലെത്തി മുരുകവേല്‍ ബൈക്കില്‍ പിറകില്‍ നിന്നിടിച്ച് തെറിപ്പിച്ചത്.

സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. പത്ത് പ്രത്യേക സംഘങ്ങളെയാണ് പ്രതിയെ പിടികൂടാനായി നിയോഗിച്ചിരിക്കുന്നത്.

Related Articles
Next Story
Share it