തമിഴ്‌നാട്ടില്‍ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു
ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്, ഛോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചുവെന്നും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം […]

ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്, ഛോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ താമ്പരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കാണ് സംഭവം. കൊല്ലപ്പെട്ട വിനോദ് പത്തും രമേശ് അഞ്ചും കൊലക്കേസുകളില്‍ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്‌കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാര്‍ത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. നാല് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവര്‍ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചുവെന്നും നാടന്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം വെടിവെക്കേണ്ടിവന്നു എന്നാണ് പൊലീസ് വാദം. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.