ഓവറിലെ 5 പന്തുകളും സികസര്‍ പറത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍, ഐപിഎല്ലിലേക്കുള്ള പാത എളുപ്പമാക്കി 31 പന്തില്‍ 77 റണ്‍സ്

മുംബൈ: ഐപിഎല്‍ താരലേലത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന ഇന്നിംഗ്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം 31 പന്തില്‍ 77 റണ്‍സ് ആണ് താരം നേടിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ ഇസ്‌ലാം ജിംഖാനയ്‌ക്കെതിരായ രണ്ടാം ഘട്ട മത്സരത്തില്‍ എംഐജി ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് അര്‍ജുന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്. ആദ്യം ബാറ്റു ചെയ്ത എംഐജി ക്ലബിന് വേണ്ടി പ്രജ്‌നേഷ് കണ്ടിലേവാര്‍ […]

മുംബൈ: ഐപിഎല്‍ താരലേലത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന ഇന്നിംഗ്‌സുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. ഒരോവറില്‍ അഞ്ച് സിക്‌സറുകളടക്കം 31 പന്തില്‍ 77 റണ്‍സ് ആണ് താരം നേടിയത്. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എയില്‍ ഇസ്‌ലാം ജിംഖാനയ്‌ക്കെതിരായ രണ്ടാം ഘട്ട മത്സരത്തില്‍ എംഐജി ക്രിക്കറ്റ് ക്ലബിന് വേണ്ടിയാണ് അര്‍ജുന്റെ വെടിക്കെട്ട് ഇന്നിംഗ്‌സ്.

ആദ്യം ബാറ്റു ചെയ്ത എംഐജി ക്ലബിന് വേണ്ടി പ്രജ്‌നേഷ് കണ്ടിലേവാര്‍ സെഞ്ചുറിയും കെവിന്‍ ഡി അല്‍മേഡ 96 റണ്‍സുമെടുത്തു. തുടര്‍ന്നായിരുന്നു അര്‍ജുന്റെ വെടിക്കെട്ട്. അഞ്ച് ഫോറും എട്ട് സിക്‌സുകളും സഹിതമാണ് അര്‍ജുന്റെ ഇന്നിംഗ്‌സ്. ഓഫ് സ്പിന്നര്‍ ഹാഷിര്‍ ദഫേദര്‍ എറിഞ്ഞ ഓവറിലായിരുന്നു അഞ്ച് സിക്‌സുകള്‍ പറത്തിയത്. 45 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സാണ് അര്‍ജുന്റെ ക്ലബ് ഈ നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇസ്‌ലാം ജിംഖാന 191 റണ്‍സില്‍ പുറത്തായി. ബോളിങ്ങിലും അര്‍ജുന്‍ തിളങ്ങി. 41 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അര്‍ജുന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനെന്ന നിലയില്‍ ആരാധകര്‍ ഉറ്റുനോക്കുന്ന താരമാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ ചുരുക്കപ്പട്ടികയിലും താരം ഇടം നേടിയിരുന്നു. 20 ലക്ഷം രൂപയാണ് അടിസ്ഥാന വില. താരത്തെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കുമെന്ന് കരുതുന്നുണ്ടെങ്കിലും നിലവിലെ ഓള്‍റൗണ്ട് പ്രകടനത്തോടെ ബോളറായ അര്‍ജുന് വേണ്ടി മറ്റു ടീമുകളും രംഗത്തെത്തുമെന്നാണ് സൂചന. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മുംബൈ ഇന്ത്യന്‍സ് നെറ്റ് ബോളറായി ഉപയോഗിക്കുന്ന താരമാണ് അര്‍ജുന്‍.

Related Articles
Next Story
Share it