കാഞ്ഞങ്ങാട്: എയര്‍ പോര്‍ട്ട് അധികൃതരെ വെട്ടിച്ച് എമര്‍ജന്‍സി ലൈറ്റിന് അകത്ത് ഈയം പൂശി 858 ഗ്രാം സ്വര്‍ണം കടത്തിയ ചിത്താരി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വി.പി. റോഡ് അസ്കര്‍ മന്‍സിലില്‍ നിസാറിനെ(36)യാണ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന് നായരുടെയും ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പുതിയകോട്ടയില്‍ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ദുബായില്‍ നിന്ന് ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നിസാര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. ചിത്താരിയിലേക്ക് കാറില്‍ വരുന്നതിനിടെ മൂന്നരയോടെയാണ് പിടിയിലായത്.
ബാഗില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. എയര്‍പോര്‍ട്ടിലെ എല്ലാ പരിശോധനകളും കഴിഞ്ഞാണ് പുറത്തിറങ്ങിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഓപ്പറേഷന് ക്ലീന്‍ കാസര്‍കോട് രണ്ടാം ഘട്ടത്തിന്റെ ഭാഗമായായിരുന്നു പരിശോധന നടന്നത്. പൊലീസ് സംഘത്തില്‍ എ.എസ്.ഐ ശശിധരന്, സി.പി.ഒ സുജിത്, ഡ്രൈവര്‍ സനൂപ് എന്നിവരുമുണ്ടായിരുന്നു.