ബന്തിയോട് ബേരിക്ക കടപ്പുറത്ത് 80ലേറെ ചാക്കുകളില്‍ സൂക്ഷിച്ച മണല്‍ പൊലീസ് പിടികൂടി നശിപ്പിച്ചു

ബന്തിയോട്: ബേരിക്ക കടപ്പുറത്ത് കടലില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ട് വന്ന് 80ല്‍പ്പരം ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ ഷിറിയ കോസ്റ്റല്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് ഷിറിയ കോസ്റ്റല്‍ സ്റ്റേഷനിലെ എസ്.ഐ.മാരായ കെ. ദിലീഷ്, സോമപ്പ എന്നിവരുടെനേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി പരിശോധന നടത്തിയത്. കടല്‍തീരത്തിന് സമീപമായിരുന്നു ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ കണ്ടെത്തിയത്. മണല്‍ ചാക്കുകള്‍ കീറി പൊലീസ് കടലോരത്ത് തള്ളി. എ.എസ്.ഐ. അഹമ്മദ്, കോസ്റ്റല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രജീഷ് എന്നിവരും […]

ബന്തിയോട്: ബേരിക്ക കടപ്പുറത്ത് കടലില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ട് വന്ന് 80ല്‍പ്പരം ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ ഷിറിയ കോസ്റ്റല്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമായതോടെയാണ് ഷിറിയ കോസ്റ്റല്‍ സ്റ്റേഷനിലെ എസ്.ഐ.മാരായ കെ. ദിലീഷ്, സോമപ്പ എന്നിവരുടെനേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രി പരിശോധന നടത്തിയത്.
കടല്‍തീരത്തിന് സമീപമായിരുന്നു ചാക്കുകളിലാക്കി സൂക്ഷിച്ച മണല്‍ കണ്ടെത്തിയത്. മണല്‍ ചാക്കുകള്‍ കീറി പൊലീസ് കടലോരത്ത് തള്ളി.
എ.എസ്.ഐ. അഹമ്മദ്, കോസ്റ്റല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രജീഷ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. ഷിറിയയില്‍ രാത്രികാലങ്ങളില്‍ മണല്‍ കടത്ത് വ്യാപകമാവുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ വരെ 50ല്‍പ്പരം ലോറികളില്‍ മണല്‍ കടത്തുന്നതായാണ് വിവരം.
ഇത്തരം മണല്‍ സംഘങ്ങള്‍ക്ക് അകമ്പടിയുമുണ്ട്. വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗതയില്‍ മണല്‍ കടത്ത് വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നതും അപകടത്തില്‍ പെടുന്നതും പതിവാണ്. രാത്രി കാലങ്ങളില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദേശീയ പാതയിലെ പരിശോധന ഒഴിവാക്കുന്നതായും ആക്ഷേപമുണ്ട്.

Related Articles
Next Story
Share it