രണ്ട് കോടി രൂപയുടെ നിരോധിത കറന്‍സികളുമായി മൂന്നംഗസംഘം മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിതകറന്‍സികളുമായി മൂന്നംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ഡ്രൈവര്‍മാരായ മംഗളൂരു കണ്ണൂരിലെ സുബൈര്‍ ഹമ്മബ്ബ (52), ബജ്‌പെയിലെ അബ്ദുല്‍നസീര്‍ (40), ഇലക്ട്രിക് കോണ്‍ട്രാക്ടര്‍ പടീലിലെ ദീപക് കുമാര്‍ (32) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനത്തിന് ശേഷം വിദേശത്തുനിന്ന് നാട്ടില്‍ വരുന്നവര്‍ പഴയ നോട്ട് നല്‍കിയാല്‍ പുതിയ കറന്‍സി കിട്ടുമെന്ന വിധത്തില്‍ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇവരുടേതെന്നാണ് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. നിരോധിത നോട്ടുകള്‍ അഡ്യാറില്‍ നിന്ന് ലാല്‍ബാഗിലേക്ക് കാറില്‍ […]

മംഗളൂരു: രണ്ട് കോടിയോളം രൂപയുടെ നിരോധിതകറന്‍സികളുമായി മൂന്നംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ഡ്രൈവര്‍മാരായ മംഗളൂരു കണ്ണൂരിലെ സുബൈര്‍ ഹമ്മബ്ബ (52), ബജ്‌പെയിലെ അബ്ദുല്‍നസീര്‍ (40), ഇലക്ട്രിക് കോണ്‍ട്രാക്ടര്‍ പടീലിലെ ദീപക് കുമാര്‍ (32) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനത്തിന് ശേഷം വിദേശത്തുനിന്ന് നാട്ടില്‍ വരുന്നവര്‍ പഴയ നോട്ട് നല്‍കിയാല്‍ പുതിയ കറന്‍സി കിട്ടുമെന്ന വിധത്തില്‍ കബളിപ്പിക്കാനുള്ള ശ്രമമായിരുന്നു ഇവരുടേതെന്നാണ് പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചത്. നിരോധിത നോട്ടുകള്‍ അഡ്യാറില്‍ നിന്ന് ലാല്‍ബാഗിലേക്ക് കാറില്‍ കടത്തുമ്പോഴാണ് സംഘം പൊലീസ് പിടിയിലായത്.

Related Articles
Next Story
Share it