അമ്പലത്തറയില്‍ പിടിയിലായവര്‍ കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെന്ന് പൊലീസ്

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ ചായോത്ത് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ അഷ്‌റഫിന്റെ ചായ്യോത്തെ താമസസ്ഥലത്തു നിന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ കണ്ടെത്തി. കൊന്നക്കാട് സ്വദേശിയായ ജയ്‌സണ്‍ എന്ന അഷ്‌റഫ് ആണ് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘത്തിന്റെ പ്രധാനിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ചായ്യോത്ത് വാടകവീട്ടിലെ ഒരു മുറി കേന്ദ്രീകരിച്ചാണ് കള്ളനോട്ട് അടിക്കുന്നത്. ജില്ലയില്‍ വ്യാപകമായി 2000 […]

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ ചായോത്ത് കേന്ദ്രീകരിച്ച് കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചു. അറസ്റ്റിലായ അഷ്‌റഫിന്റെ ചായ്യോത്തെ താമസസ്ഥലത്തു നിന്നും അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പിലും സംഘവും കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്‌കാനര്‍ എന്നിവ കണ്ടെത്തി. കൊന്നക്കാട് സ്വദേശിയായ ജയ്‌സണ്‍ എന്ന അഷ്‌റഫ് ആണ് കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്യുന്ന സംഘത്തിന്റെ പ്രധാനിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ചായ്യോത്ത് വാടകവീട്ടിലെ ഒരു മുറി കേന്ദ്രീകരിച്ചാണ് കള്ളനോട്ട് അടിക്കുന്നത്. ജില്ലയില്‍ വ്യാപകമായി 2000 രൂപയുടെ കള്ളനോട്ട് ഇവര്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഉത്സവ സീസണുകളില്‍ ആണ് ഇവര്‍ കള്ളനോട്ട് വിതരണം ചെയ്യുന്നത്. വിഷുക്കാലം മുന്നില്‍ക്കണ്ട് കള്ളനോട്ട് അടിച്ചു വച്ചതായി സംശയിക്കുന്നു. ഇരിയ മുട്ടിച്ചരലിലെ ലോട്ടറി വില്‍പ്പനക്കാരി പത്മിനിക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങുന്നതിനിടയിലാണ് കുടുങ്ങിയത്. ബൈക്കില്‍ എത്തിയാണ് ലോട്ടറി വാങ്ങിയത്. തിരക്ക് കാട്ടിയുള്ള ഇവരുടെ പെരുമാറ്റം കണ്ട് സംശയം തോന്നിയ പത്മിനി 2000 രൂപ പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായത്.

Related Articles
Next Story
Share it