ചെറുവത്തൂരില്‍ തകര്‍ക്കപ്പെട്ട കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തത് 15.6 ലക്ഷം രൂപയുടെ കുഴല്‍പ്പണം, അക്രമത്തിനിരയായ ഡ്രൈവര്‍ അടക്കമുള്ള സംഘം അജ്ഞാതവാസത്തില്‍; പണത്തിന്റെ ഉറവിടം തേടി അന്വേഷണം ഊര്‍ജിതം

ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത മട്ടലായികുന്നില്‍ തകര്‍ക്കപ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത 15.6 ലക്ഷം രൂപ കുഴല്‍പ്പണമാണെന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വ്യാഴാഴ്ച രാത്രി മട്ടലായി കുന്നില്‍ വെച്ച് അജ്ഞാതസംഘം തടയുകയും കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ആയുധം കൊണ്ട് മുറിവേറ്റ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സംഘവും ഓടിമറഞ്ഞു. വിവരമറിഞ്ഞ് ചന്തേര സി.ഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് സംഘത്തെയും പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. കാര്‍ പൊലീസ് […]

ചെറുവത്തൂര്‍: ചെറുവത്തൂരിനടുത്ത മട്ടലായികുന്നില്‍ തകര്‍ക്കപ്പെട്ട കാറിന്റെ രഹസ്യ അറയില്‍ നിന്ന് പൊലീസ് കണ്ടെടുത്ത 15.6 ലക്ഷം രൂപ കുഴല്‍പ്പണമാണെന്ന സംശയം ബലപ്പെടുന്നു. കാഞ്ഞങ്ങാട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ വ്യാഴാഴ്ച രാത്രി മട്ടലായി കുന്നില്‍ വെച്ച് അജ്ഞാതസംഘം തടയുകയും കാറിന്റെ ഗ്ലാസുകള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. ആയുധം കൊണ്ട് മുറിവേറ്റ കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന സംഘവും ഓടിമറഞ്ഞു. വിവരമറിഞ്ഞ് ചന്തേര സി.ഐ പി. നാരായണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രണ്ട് സംഘത്തെയും പിന്തുടര്‍ന്നെങ്കിലും കണ്ടെത്താനായില്ല. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സീറ്റിനടിയില്‍ പരിശോധന നടത്തുകയും ചെയ്തതോടെയാണ് പണം കണ്ടെത്തിയത്. കാറില്‍ നിന്ന് കണ്ണൂര്‍ കക്കാട്ടെ നൗഫലിന്റെ ഡ്രൈവിംഗ് ലൈസന്‍സും കണ്ടുകിട്ടിയിരുന്നു. കാറിന്റെ ഒരുവശത്തെ ചില്ല് തകര്‍ന്ന നിലയിലായിരുന്നു. രക്തക്കറയും കാണപ്പെട്ടു. പിടികൂടിയ പണം കൂടുതല്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. കണ്ണൂര്‍ കൊളവല്ലൂരിലെ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. അബ്ദുല്‍ അസീസിനെ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ കാര്‍ വാടകയ്ക്ക് നല്‍കിയതാണെന്നാണ് മറുപടി ലഭിച്ചത്. അക്രമിക്കപ്പെട്ട സംഘത്തില്‍പെട്ട ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it