സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയുടെ ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാലംഗസംഘം അറസ്റ്റില്‍

മംഗളൂരു: ബെല്‍ത്തങ്ങാടി കൊക്കട വില്ലേജിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയിലധികം വിലവരുന്ന ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാല് പേരെ ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാരപ്പാടി സ്വദേശി രക്ഷിത് ഡി (24), കടബ മീനാടി സ്വദേശി തീര്‍തേഷ് എം (29), കടബ ഉറുമ്പി സ്വദേശി യജ്ഞേഷ് യു കെ (30), രോഹിത് എച്ച് ഷെട്ടി (23) എന്നിവരാണ് അറസ്റ്റിലായത്.കൊക്കട സര്‍ക്കാര്‍ സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന 3.2 ലക്ഷം രൂപ […]

മംഗളൂരു: ബെല്‍ത്തങ്ങാടി കൊക്കട വില്ലേജിലെ സര്‍ക്കാര്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്‌കൂളുകളില്‍ നിന്ന് കവര്‍ന്ന മൂന്ന് ലക്ഷം രൂപയിലധികം വിലവരുന്ന ബാറ്ററികളും മറ്റ് സാധനങ്ങളുമായി നാല് പേരെ ധര്‍മസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാരപ്പാടി സ്വദേശി രക്ഷിത് ഡി (24), കടബ മീനാടി സ്വദേശി തീര്‍തേഷ് എം (29), കടബ ഉറുമ്പി സ്വദേശി യജ്ഞേഷ് യു കെ (30), രോഹിത് എച്ച് ഷെട്ടി (23) എന്നിവരാണ് അറസ്റ്റിലായത്.
കൊക്കട സര്‍ക്കാര്‍ സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന 3.2 ലക്ഷം രൂപ വിലവരുന്ന എട്ട് ബാറ്ററികള്‍ മോഷണം പോയതായി ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഹള്ളിക്കേരി പ്രഭാകര്‍ നായക് ധര്‍മസ്ഥല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാല് സര്‍ക്കാര്‍ സ്‌കൂളുകള്‍, സുബ്രഹ്‌മണ്യ പരിധിയിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂളുകള്‍, പുത്തൂര്‍ ടൗണ്‍, ബണ്ട്വാള്‍, ധര്‍മസ്ഥല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഓരോ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് യഥാക്രമം ബാറ്ററികള്‍ മോഷ്ടിച്ചവരാണ് പ്രതികള്‍. ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന ബാറ്ററികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it