മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവില്‍ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചു; വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തുപേര്‍ പിടിയില്‍, എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും പിടിച്ചെടുത്തു

മംഗളൂരു: മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവില്‍ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചു. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കഞ്ചാവും എംഡിഎംഎ മയക്കുമരുന്നും പിടിച്ചെടുത്തു. മംഗളൂരു മിഷന്‍ സ്ട്രീറ്റില്‍ നിന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്രെയില്‍ നിന്നുള്ള അബ്ദുല്‍റഹ്‌മാന്‍, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. 2.275 കിലോഗ്രാം കഞ്ചാവും ഹോണ്ട ആക്ടിവ സ്‌കൂട്ടറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. മറ്റൊരു കേസില്‍ എട്ടു പേരെ അറസ്റ്റ് ചെയ്യുകയും […]

മംഗളൂരു: മയക്കുമരുന്ന് മാഫിയക്കെതിരെ മംഗളൂരുവില്‍ പൊലീസ് റെയ്ഡ് വ്യാപിപ്പിച്ചു. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് കഞ്ചാവും എംഡിഎംഎ മയക്കുമരുന്നും പിടിച്ചെടുത്തു.
മംഗളൂരു മിഷന്‍ സ്ട്രീറ്റില്‍ നിന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗ്രെയില്‍ നിന്നുള്ള അബ്ദുല്‍റഹ്‌മാന്‍, സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. 2.275 കിലോഗ്രാം കഞ്ചാവും ഹോണ്ട ആക്ടിവ സ്‌കൂട്ടറും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മറ്റൊരു കേസില്‍ എട്ടു പേരെ അറസ്റ്റ് ചെയ്യുകയും 2.168 കിലോ കഞ്ചാവ്, 9 എംഡിഎംഎ ഗുളികകള്‍, 2 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ബെജായിയില്‍ നിന്നുള്ള മുഹമ്മദ് അമിന്‍, ഫല്‍നീറില്‍ നിന്നുള്ള റോഷന്‍ യൂസഫ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അത്താവറിലെ ഫ്‌ളാറ്റില്‍ പൊലീസ് റെയ്ഡ് നടത്തി. മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി ബിഡാറിലെ പ്രജ്വല്‍, ബോളറിലെ തമീം, ബന്തറിലെ അബ്ദുള്‍ അര്‍മാന്‍, ജെപ്പുവിലെ അഫ്‌വാന്‍, മുഹമ്മദ് റീസ് എന്നിവരടക്കം എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ഇരുചക്ര വാഹനങ്ങളും പിടികൂടി.

Related Articles
Next Story
Share it