വീട്ടുപറമ്പിലെ ഷെഡില്‍ റെയ്ഡ് നടത്തിയ പൊലീസ് നാടന്‍ തോക്കും എയര്‍ ഗണ്ണും തിരകളും പിടികൂടി; നീലേശ്വരം സ്വദേശിക്കെതിരെ കേസ്

കാഞ്ഞങ്ങാട്: വീട്ടുപറമ്പിലെ ഷെഡ്ഡില്‍ പൊലീസ് റെയ്ഡ് നടത്തി നാടന്‍ തോക്കും എയര്‍ഗണ്ണും തിരകളും കത്തിയും പിടികൂടി. സംഭവത്തില്‍ അമ്പലത്തറ പൊലീസ് നീലേശ്വരം സ്വദേശിക്കെതിരെ കേസെടുത്തു. തായന്നൂര്‍ തൊട്ടിലായിയിലെ വീട്ടുപറമ്പിലെ ഷെഡ്ഡില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. നീലേശ്വരം പള്ളിക്കരയിലെ ശ്രീനിവാസനെ (45)തിരെയാണ് കേസ്. പറമ്പിന്റെ ഉടമയാണ് ശ്രീനിവാസന്‍. ചാരായക്കടത്തു കേസില്‍ പ്രതിയാണ്. രണ്ടു കാറുകളിലായി ചാരായം കടത്തുന്നതിനിടയില്‍ ബങ്കളത്തു വെച്ച് എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. വാഹനത്തില്‍ നിന്ന് തോക്കിന്റെ ഒരു ഭാഗം കണ്ടെത്തിരുന്നു. പിന്നീടാണ് വീട്ടുപറമ്പിലെ ഷെഡ് പരിശോധിച്ചത്.

Related Articles
Next Story
Share it