മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമനഹൊള്ളയുടെ അപകടമരണം; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍

പുത്തൂര്‍: മുതിര്‍ന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെങ്കിട്ടരമന ഹൊള്ളയുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ടിപ്പര്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പനാജെ സ്വദേശിയായ ചരണ്‍ കുമാറിനെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 15ന് പുത്തൂര്‍-മൈസൂരു റോഡിലാണ് അപകടമുണ്ടായത്. വെങ്കിട്ടരമന ഹൊള്ള ഓടിച്ച മോട്ടോര്‍ ബൈക്കില്‍ അമിതവേഗതയില്‍ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. മണല്‍ ശേഖരിക്കാനായി മംഗളൂരുവിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടം വരുത്തിയത്. പുത്തൂരില്‍ നിന്ന് ബണ്ട്വാളിലുള്ള തന്റെ വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു വെങ്കിട്ടരമന ഹൊള്ള.

Related Articles
Next Story
Share it