ചുരുളിയില്‍ തെറികളൊന്നുമില്ല; സിനിമ കണ്ട് ക്ലീന്‍ ചിറ്റ് നല്‍കി കേരള പോലീസ്

കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ചുരുളി സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്. അശ്ലീല പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദത്തിലായത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കുകയായിരുന്നു. ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതണെന്നാണ് സിനിമ കണ്ട പോലീസിന്റെ വിലയിരുത്തല്‍. ഒടിടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി എന്ന സങ്കല്പ ഗ്രാമത്തിന്റെ […]

കൊച്ചി: ഏറെ വിവാദം സൃഷ്ടിച്ച ചുരുളി സിനിമയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പോലീസ്. അശ്ലീല പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് സിനിമ വിവാദത്തിലായത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിജിപി ചുരുളിയിലെ ഭാഷാപ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സമിതിയെ നിയമിക്കുകയായിരുന്നു. ഭാഷാ പ്രയോഗം കഥാപാത്രത്തിനും കലാസൃഷ്ടിക്കും ഉതകുന്നതണെന്നാണ് സിനിമ കണ്ട പോലീസിന്റെ വിലയിരുത്തല്‍.

ഒടിടി പൊതുവിടമായി കണക്കാക്കാനാവില്ല. ഭാഷകളിലോ ദൃശ്യങ്ങളോ നിയമലംഘനം ഇല്ല. ഭരണഘടന നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ലംഘിച്ചിട്ടില്ല. സിനിമ ചുരുളി എന്ന സങ്കല്പ ഗ്രാമത്തിന്റെ കഥ മാത്രമാണ്. പ്രദര്‍ശനത്തിന് മുമ്പ് തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും പോലീസ് പ്രത്യേക സംഘം അറിയിച്ചു. സിനിമക്കെതിരെയുള്ള ഹര്‍ജി പരിഗണിക്കവെയാണ് ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി എഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന് മുന്‍ഗണന നല്‍കിയാകും 'ചുരുളി' കണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയെന്ന് എഡിജിപി പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'സിനിമയില്‍ നിയപരമല്ലാത്ത ഭാഷാ പ്രയോഗങ്ങള്‍ ഉണ്ടോയെന്നാണ് പരിശോധിക്കുക. റിപ്പോര്‍ട്ടില്‍ ഹൈക്കോടതിയായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഒരു സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ല'. എഡിജിപി പത്മകുമാര്‍ പറഞ്ഞിരുന്നു.

ചുരുളി ഒടിടി പ്ലാറ്റ്ഫോമില്‍ നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ അന്വേഷണ സമിതിയെ നിയോഗിച്ചത്. സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നും അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ലെന്നുമായിരുന്നു ഹര്‍ജി പരിഗണിച്ച ഹൈക്കോടതിയുടെ വിലയിരുത്തല്‍.

Related Articles
Next Story
Share it