പൊലീസ് ഓഫീസേഴ്‌സ് സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 33-ാമത് ജില്ലാ സമ്മേളനം ഏപ്രില്‍ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ നിര്‍വഹിച്ചു.കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി പി.പി. മഹേഷ്, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി. സുരേഷ്, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ലീല കെ, സ്വാഗതസംഘം ചെയര്‍മാന്‍ അജിത് കുമാര്‍, എ.വി. ശ്രീദാസ്, സതീഷ് […]

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ 33-ാമത് ജില്ലാ സമ്മേളനം ഏപ്രില്‍ എട്ടിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍ നിര്‍വഹിച്ചു.
കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോ. സെക്രട്ടറി പി.പി. മഹേഷ്, കേരളാ പൊലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ.പി. സുരേഷ്, കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം ലീല കെ, സ്വാഗതസംഘം ചെയര്‍മാന്‍ അജിത് കുമാര്‍, എ.വി. ശ്രീദാസ്, സതീഷ് കുമാര്‍ എന്‍.കെ. സംസാരിച്ചു. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സദാശിവന്‍ എം. സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ കെ.പി.വി. രാജീവന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it