പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ ആയിരത്തിരി നാളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ സംഗീതാര്‍ച്ചന

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ സമാപന ആയിരത്തിരി സന്ധ്യയില്‍ പന്തളം സ്വദേശിയായ ഇടുക്കി ജില്ലയിലെ പൊലീസ് സബ് ഇന്‍സ്പെക്ട്ടര്‍ സാലിഹ് ബഷീറിന്റെ ഭക്തിഗാന സംഗീതാര്‍ച്ചന ശ്രദ്ധേയമായി. നിരവധി ഭക്തിഗാനങ്ങളാണ് അര്‍ച്ചനയായി അദ്ദേഹം ദേവിക്ക് മുന്നില്‍ ആലപിച്ചത്.നിരവധി ക്ഷേത്രങ്ങളില്‍ സംഗീത കച്ചേരികള്‍ നടത്തി പ്രശസ്തനായ സാലിഹ് ബഷീറിന് പാലക്കുന്ന് ക്ഷേത്രവുമായി ആത്മീയമായ അടുപ്പമുണ്ട്. കോവിഡ് രോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ രോഗമുക്തിക്കായി പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ച അര്‍പ്പിച്ചിരുന്നു. ഇരിയയിലെ പൊടവലം അയ്യപ്പ ക്ഷേത്രത്തില്‍ ഹരിവരാസനം […]

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന്റെ സമാപന ആയിരത്തിരി സന്ധ്യയില്‍ പന്തളം സ്വദേശിയായ ഇടുക്കി ജില്ലയിലെ പൊലീസ് സബ് ഇന്‍സ്പെക്ട്ടര്‍ സാലിഹ് ബഷീറിന്റെ ഭക്തിഗാന സംഗീതാര്‍ച്ചന ശ്രദ്ധേയമായി. നിരവധി ഭക്തിഗാനങ്ങളാണ് അര്‍ച്ചനയായി അദ്ദേഹം ദേവിക്ക് മുന്നില്‍ ആലപിച്ചത്.
നിരവധി ക്ഷേത്രങ്ങളില്‍ സംഗീത കച്ചേരികള്‍ നടത്തി പ്രശസ്തനായ സാലിഹ് ബഷീറിന് പാലക്കുന്ന് ക്ഷേത്രവുമായി ആത്മീയമായ അടുപ്പമുണ്ട്. കോവിഡ് രോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ രോഗമുക്തിക്കായി പാലക്കുന്ന് ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ച അര്‍പ്പിച്ചിരുന്നു. ഇരിയയിലെ പൊടവലം അയ്യപ്പ ക്ഷേത്രത്തില്‍ ഹരിവരാസനം പാടി നടഅടച്ച കാര്യം അദ്ദേഹം ഓര്‍മിപ്പിച്ചു. പാലക്കുന്നിലും ഹരിവരാസനം പാടിയാണ് അദ്ദേഹം കച്ചേരി അവസാനിപ്പിച്ചത്. ബഷീര്‍ ആലപിച്ച പാലക്കുന്ന് അമ്മയുടെ പേരില്‍ ഈണം മ്യൂസിക്ക് ആല്‍ബം ഡോ. ഹരീഷിന് സുനീഷ് പൂജാരി കൈമാറി.

Related Articles
Next Story
Share it