ജനകീയ പൊലിസ് ഓഫീസര്‍ ബേഡകത്തോട് യാത്രപറയുന്നു

ബേഡകം: മലയോരത്തിന്റെ ജനകീയ പൊലീസ് ഓഫീസര്‍ ബേഡകത്തോട് യാത്ര പറയുന്നു. വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഒപ്പം അദ്ദേഹം സേവനം ചെയ്യുന്ന പൊലിസ് സ്റ്റേഷനും. കുറ്റങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമപ്പുറം ജനമൈത്രിയുടെ കഥ പറയുന്ന മലയോരത്തിന്റെ ഔദ്യോഗിക നിയമകേന്ദ്രമാണ് ബേഡകം പൊലീസ് സ്റ്റേഷന്‍. രാഷ്ടീയ കൊലപാതകങ്ങളും മത സാമുദായിക സംഘര്‍ഷങ്ങളും മറന്നു പോയ ഒരു നാടിന്റെ കാവലാള്‍ കേന്ദ്രമാണ് ഇന്ന് ബേഡകം പൊലീസ് സ്റ്റേഷന്‍. ഇവിടെക്കാണ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി 2019 ജൂണില്‍ ടി. ഉത്തംദാസ് എന്ന ജനകീയ […]

ബേഡകം: മലയോരത്തിന്റെ ജനകീയ പൊലീസ് ഓഫീസര്‍ ബേഡകത്തോട് യാത്ര പറയുന്നു. വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ പൊലീസ് ഉദ്യോഗസ്ഥന്. ഒപ്പം അദ്ദേഹം സേവനം ചെയ്യുന്ന പൊലിസ് സ്റ്റേഷനും. കുറ്റങ്ങള്‍ക്കും കുറ്റവാളികള്‍ക്കുമപ്പുറം ജനമൈത്രിയുടെ കഥ പറയുന്ന മലയോരത്തിന്റെ ഔദ്യോഗിക നിയമകേന്ദ്രമാണ് ബേഡകം പൊലീസ് സ്റ്റേഷന്‍. രാഷ്ടീയ കൊലപാതകങ്ങളും മത സാമുദായിക സംഘര്‍ഷങ്ങളും മറന്നു പോയ ഒരു നാടിന്റെ കാവലാള്‍ കേന്ദ്രമാണ് ഇന്ന് ബേഡകം പൊലീസ് സ്റ്റേഷന്‍. ഇവിടെക്കാണ് പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി 2019 ജൂണില്‍ ടി. ഉത്തംദാസ് എന്ന ജനകീയ ഓഫീസര്‍ എത്തുന്നത്. കാക്കിക്കുള്ളിലെ കലാകാരന്‍ ജനകീയനാകുന്ന ജില്ലയുടെ കിഴക്കെ അറ്റത്തുള്ള പൊലീസ് സ്റ്റേഷനാണിത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കൊപ്പം നാട്ടിലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യത്തോടെ പങ്കെടുക്കുകയാണ് ഈ ഉദ്യോഗസ്ഥന്‍. പുല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം ഇതിനകം തന്നെ ഒട്ടേറെ അന്വേഷണ ചുമതലകള്‍ ഏറ്റെടുത്തിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയ സ്ഥലം മാറ്റത്തിന്റെ ഭാഗമായി കണ്ണൂരേക്കാണ് ഉത്തംദാസിന് സ്ഥലം മാറ്റമുണ്ടായത്. അടുത്തയാഴ്ചയോടെ ബേഡകം സ്റ്റേഷന്‍ വിടും.

Related Articles
Next Story
Share it