രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധസംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറി; രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയില്‍

ബംഗളൂരു: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന ആരോപണവിധേയനായ രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയിലായി. സൈനിക ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തതെന്ന് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാന്‍ സ്വദേശി സുപ്രധാന സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫോട്ടോ എടുക്കുകയും വിദേശ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് സൈനിക രഹസ്യാന്വേഷണവിഭാഗം വെളിപ്പെടുത്തിയത്. ബംഗളൂരുവില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജസ്ഥാന്‍ സ്വദേശി ഇവയുടെ ചിത്രങ്ങളെടുത്ത് വിദേശ […]

ബംഗളൂരു: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ സംവിധാനങ്ങളുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറിയെന്ന ആരോപണവിധേയനായ രാജസ്ഥാന്‍ സ്വദേശി ബംഗളൂരുവില്‍ പിടിയിലായി. സൈനിക ഇന്റലിജന്‍സ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തതെന്ന് സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാജസ്ഥാന്‍ സ്വദേശി സുപ്രധാന സ്ഥാപനങ്ങള്‍, പ്രതിരോധ സ്ഥാപനങ്ങള്‍ എന്നിവയുടെ ഫോട്ടോ എടുക്കുകയും വിദേശ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് സൈനിക രഹസ്യാന്വേഷണവിഭാഗം വെളിപ്പെടുത്തിയത്.
ബംഗളൂരുവില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജസ്ഥാന്‍ സ്വദേശി ഇവയുടെ ചിത്രങ്ങളെടുത്ത് വിദേശ ഏജന്‍സികള്‍ക്ക് കൈമാറുകയായിരുന്നു.

Related Articles
Next Story
Share it