മംഗളൂരുവില്‍ യുവാവിനെ കളിത്തോക്ക് കാണിച്ച് തട്ടിക്കൊണ്ടുപോയി കാറും മൊബൈല്‍ ഫോണുകളും പണവും കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ കളിത്തോക്ക് കാണിച്ച് തട്ടിക്കൊണ്ടുപോയി കാറും മൊബൈല്‍ഫോണുകളും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മംഗളൂരു ബജല്‍ സ്വദേശി നൗഫലിനെ (31)യാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 12ന് കളിത്തോക്ക് കാണിച്ച് അത്തവാര്‍ സ്വദേശി മുജീബ് സയ്യിദിനെ നൗഫലും കൂട്ടാളി മുഹമ്മദ് നിഷാക്കും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയിരുന്നു. അഞ്ച് ലക്ഷം രൂപയും കാറും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. വിസമ്മതിച്ചപ്പോള്‍ മുജീബ് സയ്യിദിന്റെ […]

മംഗളൂരു: മംഗളൂരുവില്‍ യുവാവിനെ കളിത്തോക്ക് കാണിച്ച് തട്ടിക്കൊണ്ടുപോയി കാറും മൊബൈല്‍ഫോണുകളും പണവും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന മംഗളൂരു ബജല്‍ സ്വദേശി നൗഫലിനെ (31)യാണ് പാണ്ഡേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് 12ന് കളിത്തോക്ക് കാണിച്ച് അത്തവാര്‍ സ്വദേശി മുജീബ് സയ്യിദിനെ നൗഫലും കൂട്ടാളി മുഹമ്മദ് നിഷാക്കും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയിരുന്നു. അഞ്ച് ലക്ഷം രൂപയും കാറും നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോയത്. വിസമ്മതിച്ചപ്പോള്‍ മുജീബ് സയ്യിദിന്റെ കെ.എ 19 എം 4730 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള കാറും മൂന്ന് മൊബൈല്‍ ഫോണുകളും 18,000 രൂപയും രണ്ടംഗസംഘം തട്ടിയെടുത്തു. ഇരുവരും മുജീബ് റഹ്‌മാനെ എസ്.എല്‍ മത്യാസ് റോഡ്, ഫള്‍നീര്‍, കങ്കനാടി, പമ്പ്‌വെല്‍, ഉജ്ജോഡി, ജെപ്പിനമൊഗറു, കബ്രിസ്ഥാന്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെ നിന്ന് അഞ്ച് ലക്ഷം രൂപയും കാറും ആവശ്യപ്പെടുകയും ചെയ്തു. സ്റ്ററോക്ക് റോഡിലെ മാക് അപ്പാര്‍ട്ട്‌മെന്റിന് സമീപം തിരികെ കൊണ്ടുവന്ന അവര്‍ മുജീബിന്റെ ഭാര്യയെയും മക്കളെയും കാറിനടുത്തേക്ക് വിളിച്ചുവരുത്തി കാറിനുള്ളില്‍ ഇരുത്താന്‍ നിര്‍ബന്ധിച്ചു. ഇതിനിടെ കാറില്‍ നിന്ന് ഇറങ്ങിയ മുജീബ് ഭാര്യയെയും മക്കളെയും കാറിനുള്ളില്‍ ഇരുത്തുകയായിരുന്നുവെന്ന് നടിച്ച് മകളെ കാറിന്റെ പിന്‍സീറ്റില്‍ നിന്ന് വേഗത്തില്‍ ഇറക്കി. മുജീബിന്റെ വീട്ടുകാര്‍ കാറിനുള്ളില്‍ ഇരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നൗഫലും കൂട്ടാളിയും കെഎ19 എം.എല്‍ 4730 എന്ന നമ്പറിലുള്ള കാറുമായി രക്ഷപ്പെടുകയാണുണ്ടായത്. പൊലീസ് കാര്‍ കണ്ടെത്തി മുജീബ് സയ്യിദിനെ ഏല്‍പ്പിച്ചിട്ടുണ്ട്.

Related Articles
Next Story
Share it