മയക്കുമരുന്ന് എത്തുന്ന വഴി തേടി പൊലീസ്; കുടക് സ്വദേശി അറസ്റ്റില്‍

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് സംശയിക്കുന്ന കുടക് സ്വദേശി പിടിയില്‍. മുസ്തഫ(30)യാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നതെന്നാണ് സംശയം. ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദില്‍ എന്നിവരെ 25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് മയക്കുമരുന്നെത്തുന്ന വഴി അന്വേഷിച്ചത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മുസ്തഫയെ കുറിച്ച് വിവരം ലഭിച്ചത്. മംഗളൂരുവിലെ ക്വാര്‍ട്ടേഴ്‌സിലാണ് മുസ്തഫ താമസിക്കുന്നതെന്നും കണ്ടെത്തി. […]

കാഞ്ഞങ്ങാട്: ജില്ലയിലേക്ക് മയക്കുമരുന്നെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്ന് സംശയിക്കുന്ന കുടക് സ്വദേശി പിടിയില്‍. മുസ്തഫ(30)യാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് മയക്കുമരുന്നെത്തിക്കുന്നതെന്നാണ് സംശയം. ആറങ്ങാടിയിലെ ഷാഫി, ആഷിക്, ആദില്‍ എന്നിവരെ 25 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് മയക്കുമരുന്നെത്തുന്ന വഴി അന്വേഷിച്ചത്. നീലേശ്വരം ഇന്‍സ്‌പെക്ടര്‍ ശ്രീഹരിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് മുസ്തഫയെ കുറിച്ച് വിവരം ലഭിച്ചത്. മംഗളൂരുവിലെ ക്വാര്‍ട്ടേഴ്‌സിലാണ് മുസ്തഫ താമസിക്കുന്നതെന്നും കണ്ടെത്തി. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് അംഗങ്ങളായ അബൂബക്കര്‍, ജിനേഷ്, നികേഷ്, നീലേശ്വരം എസ്.ഐ ശ്രീജേഷ് എന്നിവരാണ് പ്രതിയെ മടിക്കേരിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. മുസ്തഫയ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്തു.

Related Articles
Next Story
Share it