ഉപ്പള: അക്രമ സംഭവങ്ങള്‍ തടയാന്‍ ബേക്കൂരിലും കണ്ണാടി പ്പാറയിലും പൊലീസും സന്നദ്ധ സംഘടനകളും കൈകോര്‍ത്ത് സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിച്ചു. ബേക്കൂര്‍ സ്പോട്സ് ക്ലബ്, അജ്വ കണ്ണാടിപ്പാറ, അയോധ്യ ഫ്രണ്ട്സ്, ശിവഭാരതി, എസ്.വൈ.എസ്. ബേക്കൂര്‍ യൂണിറ്റ്, ബേക്കൂര്‍ സ്കൂള്‍ പി.ടി.എ., ബേക്കൂരിലെ വ്യാപാരികള്‍ എന്നിവയും കാസര്‍കോട് ഡി.വൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേര്‍ന്നാണ് ബേക്കൂരില്‍ നാല് സി.സി.ടി.വി. ക്യാമറകളും കണ്ണാടിപ്പാറയില്‍ മൂന്ന് ക്യാമറകളും സ്ഥാപിച്ചത്. ബേക്കൂര്‍ സ്കൂളില്‍ അടിക്കടി വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘട്ടനം പതിവാണ്. പിന്നീട് മറ്റുള്ളവരും ചേരുന്നതോടെ പല പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു. കണ്ണാടിപ്പാറയില്‍ രാത്രി കാലങ്ങളില്‍ പുറത്ത് നിന്ന് കഞ്ചാവ് ലഹരിയില്‍ എത്തുന്ന ഒരു സംഘം പരാക്രമം കാട്ടുന്നത് നാട്ടുകാര്‍ക്ക് പലപ്പോഴും ഭീഷണിയായി മാറുന്നു. പൊലീസ് എക്കും മുമ്പേ പ്രതികള്‍ രക്ഷപ്പെടുന്നത് തലദേന സൃഷ്ടിക്കുന്നു. രണ്ട് സ്ഥലങ്ങളിലും അക്രമം അഴിച്ചു വിടുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്കി. പ്രദേശത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറകളുടെ ഉദ്ഘാടനം ഡി.വൈ.എസ്.പി. പി.കെ. സുധാകരന് നിര്‍വ്വഹിച്ചു.