ബണ്ട്വാളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
മംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിനല്‍കൂര്‍ അജിലമൊഗറു കുറ്റിക്കാലയ്ക്ക് സമീപം സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ട് കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.ബുധനാഴ്ച രാവിലെ കുറ്റിക്കാല ഹയര്‍ പ്രൈമറി സ്‌കൂളിലേക്ക് കുട്ടികള്‍ നടന്നുവരുമ്പോള്‍ കാറിലെത്തിയ ഒരാള്‍ കുട്ടികളെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ വസ്ത്രങ്ങളില്‍ പിടിച്ച് ഇയാള്‍ വലിക്കുകയായിരുന്നു. കുട്ടികള്‍ കുതറി മാറാന്‍ ശ്രമിച്ചതോടെ വസ്ത്രങ്ങള്‍ കീറി. കുട്ടികള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ ബണ്ട്വാള്‍ റൂറല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത പൊലീസ് […]

![ബണ്ട്വാളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി ബണ്ട്വാളില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി](https://utharadesam.com/wp-content/uploads/2022/12/School.jpg)
മംഗളൂരു: ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണിനല്‍കൂര്‍ അജിലമൊഗറു കുറ്റിക്കാലയ്ക്ക് സമീപം സ്‌കൂളിലേക്ക് പോകുകയായിരുന്ന രണ്ട് കുട്ടികളെ കാറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു.
ബുധനാഴ്ച രാവിലെ കുറ്റിക്കാല ഹയര്‍ പ്രൈമറി സ്‌കൂളിലേക്ക് കുട്ടികള്‍ നടന്നുവരുമ്പോള്‍ കാറിലെത്തിയ ഒരാള്‍ കുട്ടികളെ ബലമായി വാഹനത്തില്‍ പിടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടികളുടെ വസ്ത്രങ്ങളില്‍ പിടിച്ച് ഇയാള്‍ വലിക്കുകയായിരുന്നു. കുട്ടികള്‍ കുതറി മാറാന്‍ ശ്രമിച്ചതോടെ വസ്ത്രങ്ങള്‍ കീറി. കുട്ടികള്‍ സംഭവം മാതാപിതാക്കളെ അറിയിക്കുകയും അവര്‍ ബണ്ട്വാള്‍ റൂറല്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേസെടുത്ത പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ പ്രാദേശിക സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.