പൊലീസ് ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു; സി.എ. അബ്ദുല്‍ റഹീമിന് ഉത്തരമേഖല ചുമതല

കാസര്‍കോട്: പൊലീസ് സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു. 1997 ജൂണ്‍ ഒന്നിന് ഏര്‍പ്പെടുത്തിയ ഈ സംവിധാനം 2017 ആഗസ്റ്റ് 28ന് ശേഷം ഇപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവി പുന: സംഘടിപ്പിച്ച് ഉത്തരവായത്.മലബാറിലെ ജില്ലകള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ മേഖല സെല്‍ അധിക ചുമതല കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് നല്‍കി. ചെമ്മനാട് സ്വദേശിയാണ് റഹീം.തൃശൂര്‍ സെല്ലില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വില്ലാസ്, […]

കാസര്‍കോട്: പൊലീസ് സംവിധാനത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തുന്നതിന് സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ വിജിലന്‍സ് സെല്‍ പുന:സംഘടിപ്പിച്ചു. 1997 ജൂണ്‍ ഒന്നിന് ഏര്‍പ്പെടുത്തിയ ഈ സംവിധാനം 2017 ആഗസ്റ്റ് 28ന് ശേഷം ഇപ്പോഴാണ് സംസ്ഥാന പൊലീസ് മേധാവി പുന: സംഘടിപ്പിച്ച് ഉത്തരവായത്.
മലബാറിലെ ജില്ലകള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ മേഖല സെല്‍ അധിക ചുമതല കാസര്‍കോട് ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി സി.എ. അബ്ദുല്‍ റഹീമിന് നല്‍കി. ചെമ്മനാട് സ്വദേശിയാണ് റഹീം.
തൃശൂര്‍ സെല്ലില്‍ തൃശൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി വില്ലാസ്, എറണാകുളത്ത് ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ്, തിരുവനന്തപുരത്ത് കൊല്ലം സിറ്റി ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി എ. പ്രദീപ് കുമാര്‍ എന്നിവര്‍ക്കും അധിക ചുമതല നല്‍കി.
ഈ പരിധികളില്‍ മിന്നല്‍ പരിശോധന നടത്തി അഴിമതിയും ക്രമക്കേടുകളും കണ്ടെത്താന്‍ ഈ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഫയലുകള്‍ പിടിച്ചെടുക്കാനും അറസ്റ്റ് നടത്താനും കഴിയും.

Related Articles
Next Story
Share it