പൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരുവില്‍ കണ്ടെത്തി; പ്രതികള്‍ക്കായി തിരച്ചില്‍

ബന്തിയോട്: മഞ്ചേശ്വരത്ത് കടലില്‍ വെച്ച് രണ്ടുപൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം കടലില്‍ വെച്ച് ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ കര്‍ണാടക മത്സ്യത്തൊഴിലാളികള്‍ എത്തിയ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവരെ തട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിന് ശേഷം മംഗളൂരു ഹാര്‍ബറിന് സമീപം ഇറക്കിവിടുകയും ചെയ്തത്. പ്രതികളെ രണ്ടു ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് […]

ബന്തിയോട്: മഞ്ചേശ്വരത്ത് കടലില്‍ വെച്ച് രണ്ടുപൊലീസുകാരെ തട്ടിക്കൊണ്ടുപോയ ബോട്ട് മംഗളൂരു ഹാര്‍ബറില്‍ പൊലീസ് കണ്ടെത്തി. ബോട്ടുടമ ഹരീഷ് ചന്ദ്രയെയും മറ്റു പ്രതികളേയും കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് മഞ്ചേശ്വരം കടലില്‍ വെച്ച് ഷിറിയ തീരദേശ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ കര്‍ണാടക മത്സ്യത്തൊഴിലാളികള്‍ എത്തിയ ബോട്ടിലെ രേഖകള്‍ പരിശോധിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഘു, സുധീഷ് എന്നിവരെ തട്ടിക്കൊണ്ടുപോവുകയും ഒരു മണിക്കൂറിന് ശേഷം മംഗളൂരു ഹാര്‍ബറിന് സമീപം ഇറക്കിവിടുകയും ചെയ്തത്.
പ്രതികളെ രണ്ടു ദിവസത്തിനകം പിടികൂടാന്‍ കഴിയുമെന്ന് പൊലീസ് പറഞ്ഞു. ഷിറിയ തീരദേശ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സലീം, എസ്.ഐ കെ. സങ്കപ്പ ഗൗഡ, ഗ്രേഡ് എസ്.ഐ കുഞ്ഞികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles
Next Story
Share it