ബേഡകത്തെ സൂര്യജിത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു
കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേഡകം സി.ഐ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സൂര്യജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സൂര്യജിത്തിന്റെ സുഹൃത്തുക്കളായ ഇവരില്‍ ഒരാളെ ഇന്നലെ ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. മറ്റു രണ്ടുപേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ബേഡകം സി.ഐയും എസ്.ഐയും സൂര്യജിത്തിന്റെ വീട്ടിലെത്തി പിതാവ് രമേശന്റെയും മാതാവ് ശോഭയുടെയും വിശദമായ മൊഴി […]

കുണ്ടംകുഴി: ബേഡകം മോലോത്തുംകാവിലെ സൂര്യജിത്തിന്റെ (19) ദുരൂഹമരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബേഡകം സി.ഐ ദാമോദരന്റെ നേതൃത്വത്തിലാണ് അന്വേഷണം ശക്തമാക്കിയത്. സൂര്യജിത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സൂര്യജിത്തിന്റെ സുഹൃത്തുക്കളായ ഇവരില്‍ ഒരാളെ ഇന്നലെ ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. മറ്റു രണ്ടുപേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ബേഡകം സി.ഐയും എസ്.ഐയും സൂര്യജിത്തിന്റെ വീട്ടിലെത്തി പിതാവ് രമേശന്റെയും മാതാവ് ശോഭയുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും മകന്റേത് സ്വാഭാവികമരണമല്ലെന്നും മാതാപിതാക്കള്‍ പൊലീസിനോട് വ്യക്തമാക്കി. സൂര്യജിത്തിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. മംഗളൂരു പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ കോപ്പി ജില്ലാകലക്ടര്‍ ബേഡകം പൊലീസ് സ്റ്റേഷനിലേക്ക് അയച്ചുകൊടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമാരംഭിച്ചതായി ബേഡകം പൊലീസ് പറഞ്ഞു. മംഗളൂരു പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിനാല്‍ കര്‍ണാടക പൊലീസും ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്.
സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍നിന്നും സുഹൃത്തുക്കളായ മൂന്നു പേരോടൊപ്പം സൂര്യജിത്ത് മംഗളൂരുവിലേക്ക് പോയതായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നുവെന്നാണ് വീട്ടില്‍ അറിയിച്ചിരുന്നത്. പിന്നീടാണ് സൂര്യജിത്ത് മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലാണെന്ന വിവരം വീട്ടുകാരെ സുഹൃത്തുക്കള്‍ അറിയിച്ചത്. ഇതിനിടെ യുവാവ് മരണപ്പെടുകയും ചെയ്തു. സൂര്യജിത്തിന്റെ മരണകാരണത്തില്‍ വ്യക്തതയില്ലാത്തതും സുഹൃത്തുക്കളുടെ ദുരൂഹമായ നീക്കങ്ങളുമാണ് സംശയത്തിനിടയാക്കിയത്.