മഞ്ചേശ്വരത്ത് ലോറി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടി

മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29) ആണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പ് മിയാപദവ് ബാളിയൂരില്‍ വെച്ച് അര്‍ഷാദും സുഹൃത്തും ചേര്‍ന്ന് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ലോറി ഡ്രൈവര്‍ ധനൂഷി(35)നെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇന്നലെ അര്‍ഷാദ് മിയാപദവ് ഗ്രൗണ്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ പി. രാഘവന്‍, അഡീ. എസ്.ഐ […]

മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29) ആണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പ് മിയാപദവ് ബാളിയൂരില്‍ വെച്ച് അര്‍ഷാദും സുഹൃത്തും ചേര്‍ന്ന് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ലോറി ഡ്രൈവര്‍ ധനൂഷി(35)നെ വലിച്ചിറക്കി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ഇന്നലെ അര്‍ഷാദ് മിയാപദവ് ഗ്രൗണ്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ പി. രാഘവന്‍, അഡീ. എസ്.ഐ എ. ബാലേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് എത്തിയപ്പോള്‍ അര്‍ഷാദ് ഓടി രക്ഷപ്പെടുകയും ഒരു കിലോമീറ്ററോളം പൊലീസ് പിന്തുടരുകയുമായിരുന്നു. അതിനിടെ വീട്ടിലേക്ക് ഓടിക്കയറി ഒളിച്ചുനിന്ന പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. കൂട്ടുപ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. അര്‍ഷാദിനെതിരെ കര്‍ണാടകയില്‍ കഞ്ചാവ് കടത്ത് കേസുണ്ട്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെ പലകേസുകളിലും അര്‍ഷാദ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it