പൊലീസ് പരിശോധനക്കിടെ കഞ്ചാവ് പൊതി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
ബദിയടുക്ക: പൊലീസ് പരിശോധനക്കിടെ കഞ്ചാവ് പൊതി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞ രണ്ടുപേരില്‍ ഒരാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ താഴെ ചൊവ്വ ആട്ടളപ്പിലെ നമിത് (29) ആണ് അറസ്റ്റിലായത്. 2020ലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പൊലീസ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് ഇവര്‍ കഞ്ചാവ് പൊതി പെര്‍ള സുര്‍ഡുലുവിന് സമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് അഞ്ച് കിലോ കഞ്ചാവ് അടക്കമുള്ള പൊതി […]

ബദിയടുക്ക: പൊലീസ് പരിശോധനക്കിടെ കഞ്ചാവ് പൊതി കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞ രണ്ടുപേരില്‍ ഒരാളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ താഴെ ചൊവ്വ ആട്ടളപ്പിലെ നമിത് (29) ആണ് അറസ്റ്റിലായത്. 2020ലാണ് സംഭവം നടന്നത്. കര്‍ണാടകയില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടുപേര്‍ പൊലീസ് പരിശോധനക്കിടെ ബൈക്ക് നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് ഇവര്‍ കഞ്ചാവ് പൊതി പെര്‍ള സുര്‍ഡുലുവിന് സമീപം കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് അഞ്ച് കിലോ കഞ്ചാവ് അടക്കമുള്ള പൊതി നാട്ടുകാര്‍ കണ്ടത്. ഇത് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പൊതിക്കകത്ത് മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തിയതോടെയാണ് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായത്. അതിനിടെ പലതവണ നമിത്തിനെ അന്വേഷിച്ച് പൊലീസ് വീട്ടില്‍ ചെന്നെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ബദിയടുക്ക സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ മറ്റൊരു യുവാവിനെ പൊലീസ് അന്വേഷിച്ചുവരികയാണ്.