മംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൂട്ടി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കറങ്ങിയ യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍; പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു

മംഗളൂരു: മംഗളൂരുവിനടുത്ത ഗുര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൂട്ടി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുര്‍പൂര്‍ ചിലമ്പി ഗുഡ്ഡെയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൊണ്ട് ചിലര്‍ കാറില്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയാണുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടികളെയും കൂട്ടി യുവാക്കള്‍ ചിലമ്പി ഗുഡ്ഡെയിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സഞ്ചരിച്ച കാറിന് നമ്പര്‍ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളില്‍ […]

മംഗളൂരു: മംഗളൂരുവിനടുത്ത ഗുര്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൂട്ടി നമ്പര്‍ പ്ലേറ്റില്ലാത്ത കാറില്‍ കറങ്ങിയ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുര്‍പൂര്‍ ചിലമ്പി ഗുഡ്ഡെയ്ക്ക് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും കൊണ്ട് ചിലര്‍ കാറില്‍ കറങ്ങുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയാണുണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. പെണ്‍കുട്ടികളെയും കൂട്ടി യുവാക്കള്‍ ചിലമ്പി ഗുഡ്ഡെയിലെത്തുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സഞ്ചരിച്ച കാറിന് നമ്പര്‍ പ്ലേറ്റ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുടെ പരാതിയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് കമ്മീഷണര്‍ എന്‍. ശശികുമാര്‍ അറിയിച്ചു. കാറിലുണ്ടായിരുന്ന യുവാക്കളില്‍ രണ്ടുപേര്‍ മയക്കുമരുന്ന് ഉപയോഗിച്ചതായി വ്യക്തമായതോടെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

Related Articles
Next Story
Share it