പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസിന്റെ വാഹനം മദ്യലഹരിയില്‍ നശിപ്പിച്ച യുവാവ് അറസ്റ്റില്‍
ബേഡകം: മദ്യലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക്ക് നശിപ്പിച്ച സംഭവത്തില്‍ യുവാവിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഭര്‍ത്താവ് മദ്യപിച്ച് വന്ന് നിരന്തരം തന്നെയും അമ്മയെയും ഉപദ്രവിക്കുന്നതായി കാണിച്ച് നെല്ലിമൊട്ട സ്വദേശിനിയായ യുവതി ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം ബേഡകം ജനമൈത്രി ബീറ്റ് പൊലീസുദ്യോഗസ്ഥരായ പി.രാമചന്ദ്രന്‍നായരും സുകുമാരനും നെല്ലിമൊട്ടയിലെ വീട്ടിലെത്തി. അതിനിടയിലാണ് […]

ബേഡകം: മദ്യലഹരിയില്‍ ജനമൈത്രി പൊലീസുകാരുടെ ബൈക്ക് നശിപ്പിച്ച സംഭവത്തില്‍ യുവാവിനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. ഭര്‍ത്താവ് മദ്യപിച്ച് വന്ന് നിരന്തരം തന്നെയും അമ്മയെയും ഉപദ്രവിക്കുന്നതായി കാണിച്ച് നെല്ലിമൊട്ട സ്വദേശിനിയായ യുവതി ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസിന്റെ നിര്‍ദ്ദേശപ്രകാരം ബേഡകം ജനമൈത്രി ബീറ്റ് പൊലീസുദ്യോഗസ്ഥരായ പി.രാമചന്ദ്രന്‍നായരും സുകുമാരനും നെല്ലിമൊട്ടയിലെ വീട്ടിലെത്തി. അതിനിടയിലാണ് ജനമൈത്രി പൊലീസുദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്‌മെന്റ് ബൈക്ക് നശിപ്പിച്ചത്. പൊലീസുകാര്‍ അയല്‍വാസികളോട് വിവരം ശേഖരിക്കവെ ബൈക്ക് പാര്‍ക്ക് ചെയ്ത സ്ഥലത്തെത്തിയ യുവാവ് ബൈക്കിന്റെ ടയറും മറ്റും നശിപ്പിക്കുകയും തടയാന്‍ ചെന്ന പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തു.
ബംഗളൂരുവില്‍ ഐ.ടി വിഭാഗത്തില്‍ ജോലി ചെയ്യുന്ന നെല്ലി മൊട്ട ചുള്ളിയിലെ ജസ്റ്റിന്‍ ജോസിനെ(32) യാണ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ഭാര്യയെയും കുടുംബത്തെയും നിരന്തരം ഉപദ്രവിക്കുകയും അന്വേഷണത്തിന് ചെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനം നശിപ്പിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. ജനമൈത്രി ബീറ്റ് പൊലീസുകാര്‍ ബേഡകം സി.ഐക്ക് നല്‍കിയ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് എടുക്കുകയും എസ്.ഐ. മുരളീധരന്റെ നേതൃത്ത്വത്തില്‍ പോലീസുകാര്‍ സ്ഥലത്തെത്തി ജസ്റ്റിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു മുതലായ പൊലീസ് ബൈക്ക് നശിപ്പിച്ചതിനും പൊലീസുകാരുടെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനുമാണ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് എന്ന് ബേഡകം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. ഉത്തംദാസ് അറിയിച്ചു.