താക്കീത് നല്‍കിയിട്ടും വില കല്‍പ്പിച്ചില്ല; അനധികൃത മണല്‍ കടത്തിനെതിരെ പൊലീസ് നടപടി കടുപ്പിച്ചു
കുമ്പള: പൊലീസിന്റെ താക്കീതിന് വില കല്‍പ്പിക്കാതെ മണല്‍ കടത്ത് സജീവമായി തുടരുന്നു. ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് നടപടി കടുപ്പിച്ചു. രണ്ട് ദിവസത്തിനിടെ പത്ത് അനധികൃത കടവുകളാണ് തകര്‍ത്ത്. മൊഗ്രാല്‍ പുഴയുടെ പരിധില്‍പ്പെട്ട കുട്ട്യാംവളപ്പ്, കെ.കെ. പുറം, മടിമുഗര്‍ എന്നിവിടങ്ങളിലെ ഒരോ കടവുകളും ഒളയത്ത് 6 കടവുകളും ആരിക്കാടിയില്‍ ഒരു കടവുമാണ് തകര്‍ത്തത്. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രണ്ട് ദിവസത്തിനിടെ ഇത്രയും അനധികൃത കടവുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ജെ.സി.ബി. ഉപയോഗിച്ചാണ് തകര്‍ത്തത്. നേരത്തെ […]

കുമ്പള: പൊലീസിന്റെ താക്കീതിന് വില കല്‍പ്പിക്കാതെ മണല്‍ കടത്ത് സജീവമായി തുടരുന്നു. ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് നടപടി കടുപ്പിച്ചു. രണ്ട് ദിവസത്തിനിടെ പത്ത് അനധികൃത കടവുകളാണ് തകര്‍ത്ത്. മൊഗ്രാല്‍ പുഴയുടെ പരിധില്‍പ്പെട്ട കുട്ട്യാംവളപ്പ്, കെ.കെ. പുറം, മടിമുഗര്‍ എന്നിവിടങ്ങളിലെ ഒരോ കടവുകളും ഒളയത്ത് 6 കടവുകളും ആരിക്കാടിയില്‍ ഒരു കടവുമാണ് തകര്‍ത്തത്. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രണ്ട് ദിവസത്തിനിടെ ഇത്രയും അനധികൃത കടവുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ജെ.സി.ബി. ഉപയോഗിച്ചാണ് തകര്‍ത്തത്. നേരത്തെ പല പ്രാവശ്യം അനധികൃത കടവുകള്‍ തകര്‍ത്തിട്ടും പൊലീസിന്റെ താക്കീത് വെല്ലുവിളിച്ച് കടവുകള്‍ പ്രവര്‍ത്തിക്കുന്നത് പൊലീസിന് തലവേദനയാകുന്നു. മണല്‍ കടത്തിനെ ചൊല്ലി നാട്ടുകാരും കടത്ത് സംഘങ്ങളും നിരന്തരം സംഘട്ടനത്തിലേര്‍പ്പെടുന്നതും പതിവാണ്. ഇതിന്റെ മറവില്‍ മയക്കുമരുന്നു ഉപയോഗിച്ച് അഴിഞ്ഞാടുന്നതായും ആക്ഷേപമുണ്ട്. പരിസരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അനധികൃത കടവുകള്‍ക്ക് റോഡ് സൗകര്യം ഒരുക്കിനല്‍കുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം.