കാസര്‍കോട്ടെ ഷാനു വധക്കേസിലെ രണ്ടാം പ്രതിക്ക് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കാസര്‍കോട്: കാസര്‍കോട്ടെ ഷാനു വധക്കേസിലെ രണ്ടാം പ്രതി പൊലീസിന് പിടികൊടുക്കാതെ മൂന്നുവര്‍ഷമായി ഒളിവില്‍. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍റഷീദ് എന്ന സമൂസ റഷീദ്(37) ആണ് ഒളിവില്‍ കഴിയുന്നത്. റഷീദിനെ കണ്ടെത്തുന്നതിനായി കാസര്‍കോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിക്കും. 2019ലാണ് കാസര്‍കോട് സ്വദേശിയായ ഷൈന്‍ എന്ന ഷാനുവിനെ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ തള്ളിയത്. ഈ കേസില്‍ അബ്ദുല്‍ […]

കാസര്‍കോട്: കാസര്‍കോട്ടെ ഷാനു വധക്കേസിലെ രണ്ടാം പ്രതി പൊലീസിന് പിടികൊടുക്കാതെ മൂന്നുവര്‍ഷമായി ഒളിവില്‍. കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുല്‍റഷീദ് എന്ന സമൂസ റഷീദ്(37) ആണ് ഒളിവില്‍ കഴിയുന്നത്. റഷീദിനെ കണ്ടെത്തുന്നതിനായി കാസര്‍കോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബസ് സ്റ്റാന്റുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ലുക്കൗട്ട് നോട്ടീസ് പതിക്കും. 2019ലാണ് കാസര്‍കോട് സ്വദേശിയായ ഷൈന്‍ എന്ന ഷാനുവിനെ കൊലപ്പെടുത്തിയ ശേഷം കാസര്‍കോട് ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറില്‍ തള്ളിയത്. ഈ കേസില്‍ അബ്ദുല്‍ റഷീദ് ഉള്‍പ്പെടെ നാല് പ്രതികളാണുള്ളത്. മറ്റ് മൂന്ന് പ്രതികള്‍ അറസ്റ്റിലായെങ്കിലും റഷീദ് ഒളിവില്‍ പോവുകയാണുണ്ടായത്. കാസര്‍കോട് സി.ഐ പി അജിത്കുമാര്‍, എസ്.ഐ എ.എം രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
റഷീദിനെതിരെ കുമ്പള, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

Related Articles
Next Story
Share it