ജനറല്‍ ആസ്പത്രിക്കകത്ത് ഇനി പൊലീസ് കാവല്‍

കാസര്‍കോട്: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും സാമൂഹ്യദ്രോഹികളുടെ ശല്യം ഒഴിവാക്കാനും കാസര്‍കോട് ജനറല്‍ ആസ്പത്രിക്കകത്ത് ഇന്ന് മുതല്‍ പൊലീസ് കാവല്‍. ആസ്പത്രി ജീവനക്കാര്‍ക്കെതിരെ കയ്യേറ്റം ഉണ്ടാവുന്നതായി പലപ്പോഴും പരാതി ഉയര്‍ന്നിരുന്നു. അതേസമയം മോഷണ സംഭവങ്ങളും അധികരിച്ചതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ ആസ്പത്രിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ ശ്രദ്ധ പതിയാത്തതിനാലാണ് പലപ്പോഴും ജനറല്‍ ആസ്പത്രിയില്‍ സാമൂഹ്യദ്രോഹികളുടെ പരാക്രമത്തിന് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ഇവിടെ […]

കാസര്‍കോട്: ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും സാമൂഹ്യദ്രോഹികളുടെ ശല്യം ഒഴിവാക്കാനും കാസര്‍കോട് ജനറല്‍ ആസ്പത്രിക്കകത്ത് ഇന്ന് മുതല്‍ പൊലീസ് കാവല്‍. ആസ്പത്രി ജീവനക്കാര്‍ക്കെതിരെ കയ്യേറ്റം ഉണ്ടാവുന്നതായി പലപ്പോഴും പരാതി ഉയര്‍ന്നിരുന്നു. അതേസമയം മോഷണ സംഭവങ്ങളും അധികരിച്ചതായും പരാതിയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജനറല്‍ ആസ്പത്രിയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. നേരത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തിച്ചിരുന്നു. പൊലീസിന്റെ ശ്രദ്ധ പതിയാത്തതിനാലാണ് പലപ്പോഴും ജനറല്‍ ആസ്പത്രിയില്‍ സാമൂഹ്യദ്രോഹികളുടെ പരാക്രമത്തിന് കാരണമാകുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നടപടിയുണ്ടായത്. ഷിഫ്റ്റ് അടിസ്ഥാനത്തിലാവും ഇവിടെ പൊലീസുകാര്‍ സേവനം അനുഷ്ടിക്കുക.

Related Articles
Next Story
Share it