പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികന്‍ റിമാണ്ടില്‍; പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികനെ കോടതി റിമാണ്ട് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദ്ര സിംഗിനെയാണ് മംഗളൂരു കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ജിതേന്ദ്രസിംഗിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈംബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ജിതേന്ദ്ര കുടുങ്ങിയത്. റിമാണ്ടിലായ ജിതേന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജിതേന്ദ്ര അറസ്റ്റിലായതോടെ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന […]

ബംഗളൂരു: പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ രാജസ്ഥാന്‍ സ്വദേശിയായ സൈനികനെ കോടതി റിമാണ്ട് ചെയ്തു. രാജസ്ഥാനിലെ ബാര്‍മര്‍ സ്വദേശിയായ ജിതേന്ദ്ര സിംഗിനെയാണ് മംഗളൂരു കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ജിതേന്ദ്രസിംഗിനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ക്രൈംബ്രാഞ്ചും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ജിതേന്ദ്ര കുടുങ്ങിയത്. റിമാണ്ടിലായ ജിതേന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് 12 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ജിതേന്ദ്ര അറസ്റ്റിലായതോടെ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന നാല് പേര്‍ മുങ്ങിയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടന്നുവരികയാണ്. ജിതേന്ദ്രയുടെ മുഴുവന്‍ ബന്ധങ്ങളും കണ്ടെത്തുന്നതിന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടന്നുവരികയാണ്.
ഇന്ത്യന്‍ സൈന്യത്തിന്റെ താവളങ്ങള്‍, വെടിവെപ്പ് നടത്താന്‍ സ്വീകരിക്കുന്ന തന്ത്രങ്ങള്‍, സൈന്യത്തിന്റെ നീക്കം എന്നിവയുടെ വീഡിയോകളും ഫോട്ടോകളും ജിതേന്ദ്രയും കൂട്ടാളികളും ശേഖരിക്കുകയും തുടര്‍ന്ന് ഐഎസ്‌ഐ ഏജന്റുമാര്‍ക്ക് അയയ്ക്കുകയുമായിരുന്നു. ഫോട്ടോകളും വീഡിയോകളും എടുക്കുമ്പോള്‍ ജിതേന്ദ്ര ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം ധരിച്ചിരുന്നു. സൈനികനായതിനാല്‍ ജിതേന്ദ്രയുടെ പ്രവര്‍ത്തനങ്ങളില്‍ ആദ്യം ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. വീഡിയോകള്‍, ഫോട്ടോകള്‍, വോയ്‌സ് സന്ദേശങ്ങള്‍ എന്നിവ അയച്ചതിനുശേഷം ജിതേന്ദ്ര ഇവ മൊബൈലില്‍ നിന്നും നീക്കം ചെയ്യാറായിരുന്നു പതിവ്. ഇല്ലാതാക്കിയ എല്ലാ സന്ദേശങ്ങളും പൊലീസ് പിന്നീട് വീണ്ടെടുത്തതോടെ ജിതേന്ദ്രക്കെതിരായ തെളിവ് ലഭിക്കുകയും ചെയ്തു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ജിതേന്ദ്രയെ കുടുക്കിയത്. ആര്‍മി യൂണിഫോമില്‍ ജിതേന്ദ്ര സിംഗിന്റെ ചിത്രം പതിച്ചതിനാല്‍ ഐഎസ്ഐ ഫേസ്ബുക്കില്‍ ജിതേന്ദ്ര സിംഗുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. 2016ല്‍ ഇയാള്‍ ഐഎസ്‌ഐയുമായി ബന്ധം പുലര്‍ത്തിവരികയായിരുന്നു. വര്‍ഷങ്ങളോളമുള്ള സൗഹൃദത്തിന് ശേഷം ഐഎസ്‌ഐ ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്താനായി വന്‍തുകകള്‍ വാഗ്ദാനം ചെയ്തു. പകരമായി വീഡിയോകളും ഫോട്ടോകളും മറ്റ് വിവരങ്ങളും അയയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ജിതേന്ദ്രയും സംഘവും ഐഎസ്‌ഐയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു.

Related Articles
Next Story
Share it