തളങ്കര ബാങ്കോട്ടെ അനധികൃത മണല്‍കടവ് പൊലീസ് നശിപ്പിച്ചു

കാസര്‍കോട്: അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി കാസര്‍കോട് പൊലീസ്. തളങ്കര ബാങ്കോട്ടെ അനധികൃത മണല്‍ കടവില്‍ നിന്ന് രണ്ട് തോണികള്‍ പിടികൂടി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ തുരുത്തി, മൊഗര്‍, കോട്ടക്കുന്ന് എന്നിവടങ്ങളിലെ അനധികൃത മണല്‍ കടവുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. കാസര്‍കോട് സി.ഐ. കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ തളങ്കര ബാങ്കോട്ടെ കടവില്‍ പരിശോധന നടത്തിയത്. ഇവിടെ അനധികൃതമായി ശേഖരിച്ച മണല്‍ ജെ.സി.ബി ഉപയോഗിച്ച് പുഴയില്‍ ഒഴുക്കി. മണല്‍ വ്യാപകമായി ശേഖരിക്കുകയും […]

കാസര്‍കോട്: അനധികൃത മണല്‍ കടത്തിനെതിരെ നടപടി ശക്തമാക്കി കാസര്‍കോട് പൊലീസ്. തളങ്കര ബാങ്കോട്ടെ അനധികൃത മണല്‍ കടവില്‍ നിന്ന് രണ്ട് തോണികള്‍ പിടികൂടി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ തുരുത്തി, മൊഗര്‍, കോട്ടക്കുന്ന് എന്നിവടങ്ങളിലെ അനധികൃത മണല്‍ കടവുകള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. കാസര്‍കോട് സി.ഐ. കെ. ബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇന്ന് രാവിലെ തളങ്കര ബാങ്കോട്ടെ കടവില്‍ പരിശോധന നടത്തിയത്. ഇവിടെ അനധികൃതമായി ശേഖരിച്ച മണല്‍ ജെ.സി.ബി ഉപയോഗിച്ച് പുഴയില്‍ ഒഴുക്കി.
മണല്‍ വ്യാപകമായി ശേഖരിക്കുകയും രാത്രി കാലങ്ങളില്‍ വിവിധ വാഹനങ്ങളില്‍ കടത്തുകയും ചെയ്യുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇനിയും പരിശോധന തുടരുമെന്ന് എസ്.ഐ.മാരായ കെ. ഷാജു, ഷെയ്ഖ് അബ്ദുല്‍ റസാഖ് എന്നിവര്‍ പറഞ്ഞു. വ്യാപകമായി മണലൂറ്റുന്നതിനെത്തുടര്‍ന്ന് പല പുഴകളിലും ആഴമുള്ള കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്.
പൊലീസുകാരായ ഷുക്കൂര്‍, ജെയിംസ്, രാജേഷ് കുമാര്‍, ഷിജില്‍, അനീഷ് കുമാര്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Related Articles
Next Story
Share it