പോലീസിന് മൂക്കുകയറില്ല; സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രിയെ വേദിയിലിരുത്തി രൂക്ഷ വിമര്‍ശനം

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന് പോലീസില്‍ നിയന്ത്രണമില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതാക്കള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. പോലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയില്‍ നിന്നുള്ളത്. ഇവര്‍ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി […]

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന് പോലീസില്‍ നിയന്ത്രണമില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു നേതാക്കള്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും ഒരു നിയന്ത്രണവുമില്ലാതെയാണ് പലപ്പോഴും പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു.

പോലീസിനെ നിയന്ത്രിക്കണമെന്നും അതിന് പാര്‍ട്ടി ഇടപെടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ചിലരുടെ തോഴനായി പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുണ്ടായി. നാല് സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് ജില്ലയില്‍ നിന്നുള്ളത്. ഇവര്‍ പ്രാദേശിക വിഭാഗീയതയുടെ ഭാഗമായി ഒരു പക്ഷം പിടിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

മുന്‍ എംഎല്‍എ പി.കെ ശശിക്കെതിരെയും പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. വനിതാ നേതാവിന്റെ പരാതിയില്‍ നടപടി നേരിട്ട ശശിയെ വേഗത്തില്‍ തിരിച്ചെടുത്തതാണ് വിമര്‍ശനത്തിന് കാരണമായത്. കെടിഡിസി ചെയര്‍മാന്‍ ആയതിന് പത്രത്തില്‍ പരസ്യം നല്‍കിയതിനെതിരെയും വിമര്‍ശനമുണ്ടായി. ഇതൊരു കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് പ്രതിനിധികള്‍ പറഞ്ഞു. പുതുശ്ശേരി, പട്ടാമ്പി ഏരിയാ കമ്മറ്റി പ്രതിനിധികളാണ് സമ്മേളനത്തില്‍ വിമര്‍ശനമുന്നയിച്ചത്.

Related Articles
Next Story
Share it