ബലാത്സംഗക്കേസിലെ ഇരയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൊലീസുദ്യോഗസ്ഥന്‍ റിമാണ്ടില്‍; പിന്നാലെ സസ്പെന്‍ഷനും

മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹഗവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി റിമാണ്ട് ചെയ്തു. കടബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശിവരാജിനെയാണ് കോടതി റിമാണ്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ശിവരാജിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) ദേവജ്യോതി റേ പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേവജ്യോതി റേ ചൊവ്വാഴ്ച കടബ പൊലീസ് […]

മംഗളൂരു: ബലാത്സംഗക്കേസിലെ ഇരയെ വിവാഹഗവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ കോടതി റിമാണ്ട് ചെയ്തു. കടബ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ശിവരാജിനെയാണ് കോടതി റിമാണ്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് ശിവരാജിനെ പൊലീസ് അറസ്റ്റ്‌ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. ശിവരാജിനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് വെസ്റ്റേണ്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐജിപി) ദേവജ്യോതി റേ പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ദേവജ്യോതി റേ ചൊവ്വാഴ്ച കടബ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ശിവരാജിനെയും ഇയാളുടെ സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യലിന് വിധേയരാക്കുകയും ചെയ്തു. പൊലീസുകാരന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും അമ്മയുടെയും മൊഴിയും രേഖപ്പെടുത്തി.
പ്രാഥമിക അന്വേഷണം നടന്നുവരികയാണെന്നും ശേഖരിച്ച തെളിവുകളെ ആശ്രയിച്ചായിരിക്കും തുടര്‍നടപടികളെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ശശികേശ് സോണാവനെ പറഞ്ഞു. ശിവരാജിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.

Related Articles
Next Story
Share it