ദുരൂഹസാഹചര്യത്തില്‍ മരിച്ച മോഡലിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി

കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സജാദിനെ എത്തിച്ച് പൊലീസ് ഇവര്‍ താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തി. സജാദിനെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഷഹലയെ പണം ചോദിച്ച് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സജാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നും സംഭവ ദിവസം താന്‍ കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നുവെന്നും സജാദ് പൊലീസിന് മൊഴി നല്‍കി. തെളിവെടുപ്പിനിടെ […]

കോഴിക്കോട്: നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിനി ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭര്‍ത്താവ് കോഴിക്കോട് സ്വദേശി സജാദിനെ എത്തിച്ച് പൊലീസ് ഇവര്‍ താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് രാവിലെ തെളിവെടുപ്പ് നടത്തി. സജാദിനെ കൊണ്ടുവരുന്നുണ്ടെന്നറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. ഷഹലയെ പണം ചോദിച്ച് നിരന്തരം മര്‍ദ്ദിച്ചിരുന്നതായി സജാദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാരീരികമായും മാനസികമായും ഭാര്യയെ പീഡിപ്പിച്ചിരുന്നുവെന്നും സംഭവ ദിവസം താന്‍ കഞ്ചാവും എം.ഡി.എം.എയും ഉപയോഗിച്ചിരുന്നുവെന്നും സജാദ് പൊലീസിന് മൊഴി നല്‍കി.
തെളിവെടുപ്പിനിടെ സജാദിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. ഫുഡ്‌ഡെലിവറിയുടെ മറവില്‍ ഇയാള്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഷഹന മരിച്ച ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എം.ഡി.എം.എ, എല്‍.എസ്.ഡി അടക്കമുള്ള ലഹരി വസ്തുക്കള്‍ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. സജാദ് സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഷഹനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് സജാദിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. അതേ സമയം ഷഹനയെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സജാദും ഷഹനയും എപ്പോഴും വഴക്കായിരുന്നുവത്രെ. നേരത്തെ രണ്ടുതവണ പ്രശ്‌നമുണ്ടായപ്പോള്‍ ഷഹന വീട്ടില്‍ പോയിരുന്നു. ക്വാര്‍ട്ടേഴ്‌സിന്റെ മുകള്‍ നിലയിലായിരുന്നു ഇവര്‍ താമസം. ഷഹനയുടെ നിലവിളികേട്ട് ആരെങ്കിലും കയറിവന്നാല്‍ മുകളിലേക്ക് ആരും വരേണ്ട, ഞങ്ങള്‍ ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മിലുള്ള പ്രശ്‌നമാണ്, ആരും ഇടപെടേണ്ട എന്ന് പറഞ്ഞ് സജാദ് ദേഷ്യപ്പെടുമായിരുന്നുവെന്ന് തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവര്‍ പറഞ്ഞു.
വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഷഹന സംസാരിക്കുന്നില്ല, എല്ലാവരും ഓടിവരൂ എന്ന് സജാദ് വിളിച്ചുപറയുന്നത് കേട്ട് തൊട്ടടുത്ത താമസക്കാര്‍ ഓടിവന്നപ്പോള്‍ ഷഹന സജാദിന്റെ മടിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ജ്വല്ലറി പരസ്യത്തില്‍ അഭിനയിച്ചതിന്റെ ഫലമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് സജാദ് പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഷഹനയുടെ രണ്ട് കൈകള്‍ക്കും പൊട്ടലുണ്ടായിരുന്നുവെന്നും കാതുകള്‍ നീലിച്ച നിലയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

Related Articles
Next Story
Share it