സ്‌നേഹാലയം അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പൊരുക്കി പൊലീസ്

കാഞ്ഞങ്ങാട്: തെരുവില്‍ നിന്നെത്തിയവര്‍ക്കും മനസിന്റെ താളം തെറ്റിയവര്‍ക്കും ആശ്രയമായ മൂന്നാം മൈല്‍ സ്‌നേഹാലയത്തില്‍ മെഡിക്കല്‍ ക്യാമ്പൊരുക്കി പൊലീസ്. ജില്ലാ പൊലീസ് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി അമ്പലത്തറ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ഉദ്ഘാടനം ചെയ്തു. സുരക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. ജെയ്‌സണ്‍ കെ. അബ്രഹാം അധ്യക്ഷതവഹിച്ചു. സ്‌നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, ഡോ. ശ്രീജിത്ത് കൃഷ്ണന്‍, […]

കാഞ്ഞങ്ങാട്: തെരുവില്‍ നിന്നെത്തിയവര്‍ക്കും മനസിന്റെ താളം തെറ്റിയവര്‍ക്കും ആശ്രയമായ മൂന്നാം മൈല്‍ സ്‌നേഹാലയത്തില്‍ മെഡിക്കല്‍ ക്യാമ്പൊരുക്കി പൊലീസ്. ജില്ലാ പൊലീസ് ജനമൈത്രി സുരക്ഷ പദ്ധതിയുടെ ഭാഗമായി അമ്പലത്തറ ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിലാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ ഉദ്ഘാടനം ചെയ്തു. സുരക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. ജെയ്‌സണ്‍ കെ. അബ്രഹാം അധ്യക്ഷതവഹിച്ചു. സ്‌നേഹാലയം ഡയറക്ടര്‍ ബ്രദര്‍ ഈശോദാസ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. സിദ്ധാര്‍ഥ് രവീന്ദ്രന്‍, ഡോ. ശ്രീജിത്ത് കൃഷ്ണന്‍, ഡോ. കൃഷ്ണപ്രിയ, ഒപ്ട്രിമിസ്റ്റ് സുരേഷ്‌കുമാര്‍ അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ ടി. ദാമോദരന്‍, എസ്.ഐ. രാജീവന്‍, ഡി.സി.ആര്‍.ബി. എസ്. ഐ. ലതീഷ്, കുഞ്ഞികൃഷ്ണന്‍, മുഹമ്മദ് ഷാഫി, പ്രദീപ്കുമാര്‍, കലേഷ് ചടങ്ങില്‍ സംബന്ധിച്ചു. 157 അന്തേവാസികള്‍ പങ്കെടുത്തു.

Related Articles
Next Story
Share it