കാറില്‍ തട്ടിക്കൊണ്ടു പോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി; മൂന്നുപേര്‍ അറസ്റ്റില്‍
ബദിയടുക്ക: കാറില്‍ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി. ബദിയടുക്ക ഗോളിയടുക്കയിലെ കല്‍ക്കത്ത മൊയ്തു എന്ന മൊയ്തീന്‍ കുഞ്ഞിയെ(49)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് ചട്ടഞ്ചാല്‍ പാദൂരിലെ ജമാലുദ്ദീന്‍(27), ചെങ്കള നാലാംമൈലിലെ ഷെരീഫ്(38), നാലാംമൈല്‍ പാണാര്‍കുളത്തെ അബ്ദുള്‍ഹക്കീം(36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ബദിയടുക്ക ടൗണിലാണ് സംഭവം. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് മൊയ്തീന്‍കുഞ്ഞി ജമാലുദ്ദീന്റെ ബന്ധുവായ ഹംസക്ക് പണം നല്‍കാനുണ്ടായിരുന്നു. ഈ തുക നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ […]

ബദിയടുക്ക: കാറില്‍ തട്ടിക്കൊണ്ടുപോയ മധ്യവയസ്‌കനെ പൊലീസ് പിന്തുടര്‍ന്ന് രക്ഷപ്പെടുത്തി. ബദിയടുക്ക ഗോളിയടുക്കയിലെ കല്‍ക്കത്ത മൊയ്തു എന്ന മൊയ്തീന്‍ കുഞ്ഞിയെ(49)യെയാണ് കാറിലെത്തിയ മൂന്നംഗസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് ചട്ടഞ്ചാല്‍ പാദൂരിലെ ജമാലുദ്ദീന്‍(27), ചെങ്കള നാലാംമൈലിലെ ഷെരീഫ്(38), നാലാംമൈല്‍ പാണാര്‍കുളത്തെ അബ്ദുള്‍ഹക്കീം(36) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ ബദിയടുക്ക ടൗണിലാണ് സംഭവം. സ്വത്ത് കച്ചവടവുമായി ബന്ധപ്പെട്ട് മൊയ്തീന്‍കുഞ്ഞി ജമാലുദ്ദീന്റെ ബന്ധുവായ ഹംസക്ക് പണം നല്‍കാനുണ്ടായിരുന്നു. ഈ തുക നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഇന്നലെ വൈകിട്ട് ബദിയടുക്ക ടൗണില്‍ മൊയ്തീന്‍ കുഞ്ഞിയെ കണ്ടപ്പോള്‍ ജമാലുദ്ദീനും സുഹൃത്തുക്കളായ ഷെരീഫും അബ്ദുള്‍ഹക്കീമും പണം വേണമെന്ന് ആവശ്യപ്പെട്ടു. മൊയ്തീന്‍ കുഞ്ഞി പണം നല്‍കാന്‍ വിസമ്മതിച്ചതോടെ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നു. ഇതിനിടെ മൊയ്തീന്‍ കുഞ്ഞി ഷെരീഫിനെ മര്‍ദിച്ചു. ഇതോടെ പ്രകോപിതരായ സംഘം മൊയ്തീന്‍ കുഞ്ഞിയെ കറുത്ത മാരുതികാറില്‍ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടവര്‍ വിവരം ബദിയടുക്ക പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാറിനെ പിന്തടുരുകയും മാന്യ ആലംപാടി റോഡില്‍ വെച്ച് തടയുകയും ചെയ്തു. മൊയ്തീന്‍ കുഞ്ഞിയെ രക്ഷപ്പെടുത്തിയ പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മൊയ്തീന്‍കുഞ്ഞിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. മൊയ്തിന്‍കുഞ്ഞി പരിക്കേറ്റ നിലയില്‍ ചെങ്കള സഹകരണാസ്പത്രിയില്‍ ചികിത്സയിലാണ്.