ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. നരിങ്ങന വില്ലേജ് സ്വദേശികളായ മൊയ്തീന്‍ ഹാഫിസ് (36), മുഹമ്മദ് സിറാസ് (43), വളച്ചില്‍ അഡയാര്‍കാട്ടെ ഇഖ്ബാല്‍ (30), അശോക് നഗര്‍ സ്വദേശി മുഹമ്മദ് അസീസ് (33) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.ബംഗളൂരുവില്‍ നിന്ന് കാറില്‍ എം.ഡി.എം.എയും കഞ്ചാവും കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് കോണാജെ പിഎസ്‌ഐ ശരണപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച രാത്രി ബോളിയാറില്‍ നാലംഗസംഘം സഞ്ചരിച്ച ആള്‍ട്ടോ […]

മംഗളൂരു: ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ നാലംഗസംഘം മംഗളൂരുവില്‍ പൊലീസ് പിടിയിലായി. നരിങ്ങന വില്ലേജ് സ്വദേശികളായ മൊയ്തീന്‍ ഹാഫിസ് (36), മുഹമ്മദ് സിറാസ് (43), വളച്ചില്‍ അഡയാര്‍കാട്ടെ ഇഖ്ബാല്‍ (30), അശോക് നഗര്‍ സ്വദേശി മുഹമ്മദ് അസീസ് (33) എന്നിവരെയാണ് മംഗളൂരു കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവില്‍ നിന്ന് കാറില്‍ എം.ഡി.എം.എയും കഞ്ചാവും കടത്താന്‍ ശ്രമിക്കുകയായിരുന്നു. രഹസ്യവിവരത്തെത്തുടര്‍ന്ന് കോണാജെ പിഎസ്‌ഐ ശരണപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച രാത്രി ബോളിയാറില്‍ നാലംഗസംഘം സഞ്ചരിച്ച ആള്‍ട്ടോ കാര്‍ തടഞ്ഞ് നടത്തിയ പരിശോധനയിലാണ് കഞ്ചാവും എം.ഡി.എം.എയും കണ്ടെത്തിയത്. പിഎസ്‌ഐ ശരണപ്പയ്‌ക്കൊപ്പം കൊണാജെ പോലീസ് ഉദ്യോഗസ്ഥരായ ശിവകുമാര്‍, പുരുഷോത്തം, ശൈലേന്ദ്ര, ദീപക്, സുരേഷ്, ഹേമന്ത്, ഘൗസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it