ലഹരിക്കെതിരെ പൊലീസിന്റെ 200 ബോധവല്‍ക്കരണ ക്ലാസ്സുകള്‍

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ഇരുന്നൂറ് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായിട്ടാണ് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തിയത്. ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഇരുന്നൂറാം ബോധവത്ക്കരണ ക്ലാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേശന്‍ കാനം വിഷയാവതരണം […]

കാഞ്ഞങ്ങാട്: ലഹരിക്കെതിരെ ഇരുന്നൂറ് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ച് ഹോസ്ദുര്‍ഗ് ജനമൈത്രി പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തി വരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായിട്ടാണ് ബോധവത്ക്കരണ ക്ലാസുകള്‍ നടത്തിയത്. ബല്ല ഈസ്റ്റ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഇരുന്നൂറാം ബോധവത്ക്കരണ ക്ലാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി.വി. അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേശന്‍ കാനം വിഷയാവതരണം നടത്തി. സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷ്, ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ ടി.വി. പ്രമോദ്, കെ. രഞ്ജിത്ത് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് പി.എം. ബാബു, സ്റ്റാഫ് സെക്രട്ടറി കെ.വി. സജീവന്‍ സംസാരിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി സ്റ്റേഷന്‍ പരിധിയിലെ വിദ്യാലയങ്ങളുടെയും യുവജന ക്ലബ്ബുകളുടെയും കുടുംബശ്രീയുടെയും മറ്റും സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തി വരുന്നത്. ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബോധവത്ക്കരണ ക്ലാസ്സെടുക്കുന്നത്.

Related Articles
Next Story
Share it