ഉഡുപ്പി ജില്ലയില്‍ വിവാഹാഘോഷ പരിപാടിക്കിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായിമര്‍ദ്ദിച്ചു, വരന്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്; എസ്.ഐക്ക് സസ്പെന്‍ഷന്‍, അഞ്ചു പൊലീസുകാരെ സ്ഥലം മാറ്റി

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ വിവാഹാഘോഷപരിപാടിക്കിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുകയും കൊറഗ സമുദായാംഗങ്ങളെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ കോട്ട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സസ്പെന്‍ഷനിലാകുകയും ചെയ്തു. കൊറഗ സമുദായാംഗങ്ങള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ച അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. തിങ്കളാഴ്ച രാത്രി കോട്ടത്തട്ട് ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടെ കൊറഗ സമുദായാംഗങ്ങളെ കോട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. പരിപാടിക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ചുവെന്നും മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുവെന്നും […]

ഉഡുപ്പി: ഉഡുപ്പി ജില്ലയില്‍ വിവാഹാഘോഷപരിപാടിക്കിടെ കൊറഗ സമുദായാംഗങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുകയും കൊറഗ സമുദായാംഗങ്ങളെ മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ കോട്ട പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് സസ്പെന്‍ഷനിലാകുകയും ചെയ്തു. കൊറഗ സമുദായാംഗങ്ങള്‍ക്ക് നേരെ ലാത്തി പ്രയോഗിച്ച അഞ്ച് പൊലീസുകാരെ സ്ഥലം മാറ്റി. തിങ്കളാഴ്ച രാത്രി കോട്ടത്തട്ട് ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടെ കൊറഗ സമുദായാംഗങ്ങളെ കോട്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. പരിപാടിക്കിടെ ഉച്ചത്തില്‍ പാട്ട് വെച്ചുവെന്നും മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുവെന്നും ആരോപിച്ചായിരുന്നു പൊലീസ് അതിക്രമം. വരന്റെ ഉള്‍പ്പെടെയുള്ള യുവാക്കളുടെ വസ്ത്രങ്ങള്‍ പൊലീസ് അഴിച്ചുമാറ്റുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്നാണ് പരാതി. സംഭവത്തില്‍ കൊറഗ സമുദായ നേതാക്കള്‍ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ചൊവ്വാഴ്ച ഉഡുപ്പി പൊലീസ് സൂപ്രണ്ട് എന്‍ വിഷ്ണുവര്‍ദ്ധന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഐജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തത്.

Related Articles
Next Story
Share it