കര്‍ണാടക ചിക്കബല്ലാപൂരില്‍ എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം മകനെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണവും പണവും കൊള്ളയടിച്ചു

ചിക്കബല്ലാപൂര്‍: കര്‍ണാടക ചിക്കബല്ലാപൂര്‍ ജില്ലയില്‍ എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം മകനെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണവും പണവും കൊള്ളയടിച്ചു. ചിക്കബല്ലാപൂര്‍ പരേസന്ദ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എ.എസ്.ഐ നാരായണസ്വാമിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാരായണസ്വാമിയുടെ മകന്‍ ശരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം കവര്‍ച്ചാസംഘം സ്വര്‍ണവും പണവുമായി രക്ഷപ്പെടുകയായിരുന്നു. മൂന്ന് വെടിയുണ്ടകളേറ്റ് ഗുരുതരനിലയില്‍ ശരത് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചാസംഘം നാരായണസ്വാമിയെയും ഭാര്യയെയും മരുമകളെയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാരായണസ്വാമിയെ […]

ചിക്കബല്ലാപൂര്‍: കര്‍ണാടക ചിക്കബല്ലാപൂര്‍ ജില്ലയില്‍ എ.എസ്.ഐയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന സംഘം മകനെ വെടിവെച്ച് വീഴ്ത്തിയ ശേഷം സ്വര്‍ണവും പണവും കൊള്ളയടിച്ചു. ചിക്കബല്ലാപൂര്‍ പരേസന്ദ്ര ഗ്രാമത്തില്‍ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. എ.എസ്.ഐ നാരായണസ്വാമിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നാരായണസ്വാമിയുടെ മകന്‍ ശരത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം കവര്‍ച്ചാസംഘം സ്വര്‍ണവും പണവുമായി രക്ഷപ്പെടുകയായിരുന്നു. മൂന്ന് വെടിയുണ്ടകളേറ്റ് ഗുരുതരനിലയില്‍ ശരത് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലാണ്. കവര്‍ച്ചാസംഘം നാരായണസ്വാമിയെയും ഭാര്യയെയും മരുമകളെയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നാരായണസ്വാമിയെ വീടിന് പുറത്തേക്ക് തള്ളുകയും ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബാംഗങ്ങള്‍ ജീവിച്ചിരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കകുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന ശരത് കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് മോഷ്ടാക്കള്‍ വെടിയുതിര്‍ത്തത്. ഇവരുടെ സ്വര്‍ണവും പണവും അപഹരിച്ച ശേഷം കവര്‍ച്ചക്കാര്‍ കടന്നുകളയുകയായിരുന്നു. നാരായണസ്വാമിയുടെ പരാതിയില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Articles
Next Story
Share it