കാഞ്ഞങ്ങാട്ട് വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി രണ്ടു പേര്‍ പൊലീസ് പിടിയില്‍

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന ക്കായി സൂക്ഷിച്ച രണ്ടു പേര്‍ അറസ്റ്റിലായി.ഹോസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് നഗര്‍ […]

കാഞ്ഞങ്ങാട്: ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പിലാക്കി വരുന്ന ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായി മയക്കുമരുന്നു വേട്ടയും ലഹരി വിരുദ്ധ ബോധവല്‍ക്കരണ നീക്കങ്ങളും അതിശക്തമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വില്‍പന ക്കായി സൂക്ഷിച്ച രണ്ടു പേര്‍ അറസ്റ്റിലായി.
ഹോസ്ദുര്‍ഗ് കടപ്പുറം ഹദ്ദാദ് നഗര്‍ ചരക്കാടത്തു ഹൗസിലെ മിയാദ് (28), ഹൊസ്ദുര്‍ഗ് പുഞ്ചാബി സുബൈര്‍ മന്‍സിലിലെ മുഹമ്മദ് സുബൈര്‍ എല്‍കെ (31) എന്നിവരാണ് യഥാക്രമം 1.160 ഗ്രാം, 1.93 ഗ്രാം എംഡിഎംഎയും കെഎല്‍ 60 കെ 4888, കെഎ 19 എംഎം 6615 കാറും ആയി അറസ്റ്റിലായത്.
പൊലീസ് സംഘത്തില്‍ ഹോസ്ദുര്‍ഗ് സ്റ്റേഷനിലെ എസ്‌ഐ സുവര്‍ണന്‍, എഎസ്‌ഐ അബൂബക്കര്‍ കല്ലായി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍ കുമാര്‍, അനീഷ്, പ്രശാന്ത്, ജ്യോതിഷ് എന്നിവരും ഉണ്ടായിരുന്നു.

Related Articles
Next Story
Share it