മംഗളൂരുവില്‍ കുടുംബത്തെ വീടുകയറി മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച കേസ്; അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ പിടിയില്‍

മംഗളൂരു: മംഗളൂരുവിനടുത്ത മുല്‍ക്കിയില്‍ കുടുംബത്തെ വീടുകയറി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. മുല്‍ക്കി സ്വദേശിയായ ചന്ദ്രകാന്ത് പൂജാരി എന്ന അണ്ണു(55) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മുല്‍ക്കി താലൂക്കിലെ പെര്‍മുഡെയില്‍ 2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2005 ജനുവരി 10ന് രാത്രി പെര്‍മുഡെയിലെ വിശ്വനാഥ് അമീന്റെ വീട്ടില്‍ അണ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകടക്കുകയും പെണ്‍കുട്ടി അടക്കമുള്ള കുടുംബാംഗങ്ങളെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് […]

മംഗളൂരു: മംഗളൂരുവിനടുത്ത മുല്‍ക്കിയില്‍ കുടുംബത്തെ വീടുകയറി അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ അധോലോകനായകന്‍ ഛോട്ടാരാജന്റെ കൂട്ടാളി പതിനാറുവര്‍ഷത്തിന് ശേഷം മുംബൈയില്‍ മംഗളൂരു പൊലീസിന്റെ പിടിയിലായി. മുല്‍ക്കി സ്വദേശിയായ ചന്ദ്രകാന്ത് പൂജാരി എന്ന അണ്ണു(55) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്. മുല്‍ക്കി താലൂക്കിലെ പെര്‍മുഡെയില്‍ 2005ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2005 ജനുവരി 10ന് രാത്രി പെര്‍മുഡെയിലെ വിശ്വനാഥ് അമീന്റെ വീട്ടില്‍ അണ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം മാരകായുധങ്ങളുമായി അതിക്രമിച്ചുകടക്കുകയും പെണ്‍കുട്ടി അടക്കമുള്ള കുടുംബാംഗങ്ങളെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ് കേസ്. സംഭവത്തിലെ പ്രതികളില്‍ ഒരാളായ യോഗേഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യപ്രതിയായ അണ്ണു അടക്കമുള്ളവര്‍ ഒളിവില്‍ പോകുകയായിരുന്നു. രഹസ്യവിവരം ലഭിച്ച മംഗളൂരു പൊലീസ് മുംബൈയിലേക്ക് പോയപ്പോള്‍ പ്രതി അവിടെ പച്ചക്കറി കച്ചവടക്കാരനായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി.
മുംബൈയിലും അണ്ണുവിനെതിരെ കേസ് നിലവിലുണ്ട്. മുംബൈയില്‍ വെച്ച് അണ്ണു വാമനന്‍ എന്ന അധോലോകസംഘാംഗത്തെ പരിചയപ്പെടുകയും അതുവഴി ഛോട്ടാരാജന്റെ കൂട്ടാളികളില്‍ ഒരാളായി മാറുകയുമായിരുന്നു. വാമനന്‍ 2004 ല്‍ മുംബൈ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles
Next Story
Share it