ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി മഞ്ചേശ്വരം സ്വദേശികള്‍ ബെല്‍ത്തങ്ങാടിയില്‍ പിടിയില്‍
ബെല്‍ത്തങ്ങാടി: ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേര്‍ ബെല്‍ത്തങ്ങാടിയില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശികളായ മുഹമ്മദ് അഷ്‌റഫ് (34), അബ്ദുല്‍ ലത്തീഫ് കെ (36) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുവായങ്കരെയില്‍ നിന്ന് നാരാവി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തെങ്കക്കരണ്ടൂര്‍ ഉദയഗിരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലമതിക്കുന്ന 805 ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ബെല്‍ത്തങ്ങാടി: ഓട്ടോയില്‍ കടത്തിയ കഞ്ചാവുമായി കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ രണ്ടുപേര്‍ ബെല്‍ത്തങ്ങാടിയില്‍ പൊലീസ് പിടിയിലായി. മഞ്ചേശ്വരം വോര്‍ക്കാടി സ്വദേശികളായ മുഹമ്മദ് അഷ്‌റഫ് (34), അബ്ദുല്‍ ലത്തീഫ് കെ (36) എന്നിവരെയാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ഗുരുവായങ്കരെയില്‍ നിന്ന് നാരാവി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ തെങ്കക്കരണ്ടൂര്‍ ഉദയഗിരിയില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 30,000 രൂപ വിലമതിക്കുന്ന 805 ഗ്രാം കഞ്ചാവും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.